ErnakulamKeralaNattuvarthaLatest NewsNewsCrime

ലൈംഗിക പീഡനക്കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ

കൊച്ചി: തനിക്കെതിരായ ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ നടൻ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരായ വെളിപ്പെടുത്തലുകൾ നടത്തിയതിന് പ്രതികാരമായാണ് തനിക്കെതിരായ പീഡന ആരോപണമെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പരാതിക്കാരിയുടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.

രോഗികളുടെ എണ്ണം എണ്ണായിരത്തിന് താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എളമക്കര പോലീസാണ് ബാലചന്ദ്രകുമാരിനെതിരെ കേസെടുത്തിട്ടുള്ളത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പത്തു വർഷം മുമ്പ് ഗാന രചയിതാവിന്റെ വീട്ടിൽ വച്ചായിരുന്നു പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button