മുംബൈ: ഐപിഎൽ മെഗാതാരലേലത്തിൽ ബാംഗ്ലൂര്‍ തന്നെ ടീമിലെടുക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്ന് മുൻ രാജസ്ഥാന്‍ റോയല്‍സ് താരം മഹിപാല്‍ ലോമറോര്‍. 95 ലക്ഷം രൂപക്കാണ് 22കാരനായ ലോമറോറെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. ബാംഗ്ലൂര്‍ ടീമിന്‍റെ ട്രയല്‍സില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ലെന്നും ടീം മാനേജ്മെന‍്‍റിലെ ആരുമായും നേരിട്ടോ ഫോണിലോ പോലും സംസാരിച്ചിട്ടുമില്ലെന്ന് താരം പറഞ്ഞു.
‘ബാംഗ്ലൂര്‍ ടീമിന്‍റെ ട്രയല്‍സില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. ബാംഗ്ലൂര്‍ ടീം മാനേജ്മെന‍്‍റിലെ ആരുമായും നേരിട്ടോ ഫോണിലോ പോലും സംസാരിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ആര്‍സിബി ലേലത്തില്‍ എന്നെ വിളിച്ചപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. ലേലത്തിനുശേഷം ആര്‍സിബി ഡയറക്ടറായ മൈക് ഹെസണും സഞ്ജയ് ബംഗാറും എന്നെ വിളിച്ച് സംസാരിച്ചിരുന്നു’.
‘വിരാട് കോഹ്ലിക്കും ഗ്ലെന്‍ മാക്സ്‌വെല്ലിനും ദിനേശ് കാര്‍ത്തിക്കിനും ഒപ്പം കളിക്കാന്‍ ലഭിച്ച അവസരത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആര്‍സിബിയില്‍ കളിക്കുന്നത് എന്‍റെ കരിയറില്‍ വലിയ പാഠമാകും. കാരണം, സമകാലീന ക്രിക്കറ്റിലെ മഹാനായ കളിക്കാരനാണ് കോഹ്ലി. ദിനേശ് കാര്‍ത്തിക്കിനെതിരെ ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി തവണ ഞാന്‍ കളിച്ചിട്ടുണ്ട്’.
Read Also:- ഫാറ്റി ലിവർ തടയാൻ ഇലക്കറികൾ!
‘മികച്ച ഫിനിഷറാണ് അദ്ദേഹം. ആര്‍സിബിയിലും എനിക്ക് ഫിനിഷറുടെ റോളായിരിക്കുമെന്നാണ് കരുതുന്നത്. മാക്സ്‌വെല്‍ ആകട്ടെ സമകീലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ്. ഇവരില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാനാവും’ ലോമറോര്‍ പറഞ്ഞു.
Post Your Comments