Latest NewsIndiaNews

ക്ലാസിൽ ഹിജാബ് ധരിക്കരുതെന്ന് പ്രിൻസിപ്പാൾ: പ്രതിഷേധമായി ജോലി രാജിവച്ച് കോളേജ് അധ്യാപിക

കർണാടക: ക്ലാസിൽ പ്രവേശിക്കാൻ ഹിജാബ് അഴിക്കണമെന്നാവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ജോലി രാജിവച്ച് കർണാടകയിലെ കോളേജ് അധ്യാപിക. തുംകൂറിലെ ജെയിൻ പിയു കോളജിലെ ഗസ്റ്റ് അധ്യാപികയായ ചാന്ദിനിയാണ് ഹിജാബ് വിഷയത്തിൽ പ്രതിഷേധമായി അധികൃതർക്ക് രാജിക്കത്ത് നൽകിയത്. കഴിഞ്ഞ മൂന്ന് വർഷമായി താനിവിടെ ജോലി ചെയ്യുകയാണെന്നും ആദ്യമായാണ് തന്നോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടതെന്നും അധ്യാപിക പറയുന്നു.

‘ക്ലാസിൽ പഠിപ്പിക്കുന്ന സമയം മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്നും ഹിജാബ് അഴിക്കണമെന്നുമാണ് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടത്. ഇത് തന്റെ ആത്മാഭിമാനത്തിനേറ്റ പ്രഹരമാണ്. അതുകൊണ്ടാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. മതവിശ്വാസം ഭരണഘടന ഉറപ്പുനൽകുന്നതാണ്. അത്‌ നിഷേധിക്കാൻ ആർക്കും സാധിക്കില്ല’. ചാന്ദിനി മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഉയരുന്നത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ഹൈടെക് പന്തലുകള്‍

അധികൃതരുടെ ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടിയെ അപലപിക്കുന്നുവെന്ന് ചാന്ദിനി രാജിക്കത്തിൽ വ്യക്തമാക്കി. അതേസമയം, മാനേജ്മെന്റിന്റെയോ തന്റെയോ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നടപടിയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പാൾ കെ ടി മഞ്ജുനാഥ്‌ അറിയിച്ചു. അധ്യാപികയോട് ഹിജാബ് അഴിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button