Latest NewsNewsInternationalBahrainGulf

കോവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിനിടയായവർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല: ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

മനാമ: കോവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിനിടയായവർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ബഹ്‌റൈൻ. ഫെബ്രുവരി 20 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ കോവിഡ് വൈറസ് പ്രതിരോധ ശ്രമങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്സിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് മുൻകരുതൽ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ഐസൊലേഷൻ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: അഹമ്മദാബാദ് സ്‌ഫോടനത്തിന് കേരളത്തില്‍നിന്ന് 4 ബൈക്ക് : ഈരാറ്റുപേട്ടക്കാരായ ഇരട്ടകൾ വാഗമൺ ക്യാമ്പിലും പങ്കെടുത്തു

കോവിഡ് രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന സാഹചര്യത്തിൽ മാത്രം പിസിആർ പരിശോധന നടത്തിയാൽ മതി. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ ഒരു കോവിഡ് റാപിഡ് ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിൽ പോസിറ്റീവ് ആകുന്നവർ ഉടൻ തന്നെ ഏതെങ്കിലും ഡ്രൈവ്-ത്രൂ കേന്ദ്രത്തിലെത്തി ഒരു പിസിആർ ടെസ്റ്റ് നടത്തണം. സ്വകാര്യ ആശുപത്രിയിൽ നിന്ന് നേരിട്ടും ഇവർക്ക് പിസിആർ പരിശോധന നടത്താം. BeAware ആപ്പിലൂടെയോ 444 എന്ന നമ്പറിലൂടെയോ പിസിആർ ടെസ്റ്റിനായി മുൻകൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.

Read Also: താങ്ങാനാവാത്ത ദുഃഖം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button