Latest NewsIndiaNews

രണ്ട് വര്‍ഷം മുമ്പ് കാണാതായ കുട്ടി കോണിപ്പടിക്ക് താഴെയുള്ള രഹസ്യ അറയില്‍ : സംഭവത്തില്‍ ദുരൂഹത

ന്യൂയോര്‍ക്ക് : രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കുട്ടിയെ വീട്ടിലെ കോണിപ്പടിയ്ക്ക് താഴെയുണ്ടായിരുന്ന രഹസ്യ അറയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലാണ് സംഭവം. 2019ലാണ് അന്ന് 4 വയസുണ്ടായിരുന്ന പെയ്സ്ലീ ഷല്‍റ്റിസ് എന്ന പെണ്‍കുട്ടിയെ കാണാതായത്. എന്നാല്‍, മാതാപിതാക്കള്‍ തന്നെയാണ് കുട്ടിയെ അവരുടെ വീട്ടിലെ കോണിപ്പടിയ്ക്ക് താഴെയുള്ള രഹസ്യ അറയില്‍ ഒളിപ്പിച്ചത്.

Read Also : താങ്ങാനാവാത്ത ദുഃഖം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

കുട്ടിയുടെ സംരക്ഷണാവകാശം തങ്ങള്‍ക്ക് നഷ്ടമാകുമെന്നായതോടെയാണ് കുട്ടിയെ ഒളിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. കുട്ടിയുടെ മുത്തച്ഛന്റെ വീടാണത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ തന്നെയായിരുന്നു പൊലീസിന് പരാതി നല്‍കിയിരുന്നത്. എന്നാല്‍, സംശയം തോന്നിയ അന്വേഷണോദ്യോഗസ്ഥര്‍ പലതവണ ഈ വീട്ടില്‍ പരിശോധനകള്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല.

കുട്ടി വീട്ടില്‍ തന്നെയുണ്ടെന്ന സൂചന ലഭിച്ചതോടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ബേസ്‌മെന്റിലേക്കുള്ള കോണിപ്പടിയുടെ ഒരു ഭാഗത്ത് വിള്ളലുകള്‍ക്കിടയിലൂടെ ഒരു പുതപ്പ് പുറത്തേക്ക് കാണപ്പെട്ടു. തടികൊണ്ട് തീര്‍ത്ത കോണിപ്പടികള്‍ ഓരോന്നായി ഇളക്കി മാറ്റവെ കുട്ടിയുടെ കാലുകള്‍ ദൃശ്യമായി. ഇതോടെ കൂടുതല്‍ പടികള്‍ നീക്കം ചെയ്തപ്പോഴാണ് ഉള്ളിലെ രഹസ്യ അറയില്‍ പെയ്സ്ലീയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു.

പെയ്സ്ലീയുടെ മൂത്ത സഹോദരിയുടെ സംരക്ഷണാവകാശവും മാതാപിതാക്കളായ കിംബര്‍ലിയ്ക്കും കിര്‍ക്കിനും നഷ്ടമായിരുന്നു. എന്തുകൊണ്ടാണ് അധികൃതര്‍ കുട്ടികളുടെ സംരക്ഷണാവകാശം മാതാപിതാക്കള്‍ക്ക് നിഷേധിച്ചതെന്ന് വ്യക്തമല്ല. നിലവില്‍ പെയ്സ്ലീയുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങളൊന്നുമില്ല. കുട്ടിയെ മാതാപിതാക്കള്‍ ഉപദ്രവിച്ചിരുന്നില്ലെന്നും വ്യക്തമായി. മാതാപിതാക്കള്‍ക്കും മുത്തച്ഛനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button