KeralaLatest News

താങ്ങാനാവാത്ത ദുഃഖം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ആഗ്നിമിയ.

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ആഗ്നിമിയയുടെ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. പുത്തൻചിറ സ്വദേശി ജയനാണ് മരിച്ചത്. അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയ്‌ക്കൊപ്പം അന്ന് ജയനും ഉണ്ടായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മാള പുത്തൻചിറ സ്വദേശിനി അഞ്ച് വയസ്സുള്ള ആഗ്നിമിയയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ആഗ്നിമിയ.

സ്‌കൂട്ടറിൽ വരുന്നതിനിടയിൽ വീടിനു സമീപത്ത് വച്ച് ഇവരെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു.  ആനയെ കണ്ട് ഇവർ ചിതറി ഓടിയെങ്കിലും ആഗ്നിമിയ നിലത്തുവീഴുകയും ആനയുടെ ചവുട്ട് ഏൽക്കുകയുമായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് നിഖിലിനും ഭാര്യാപിതാവിനും പരുക്കേറ്റത്. ഇവരെ മൂന്ന് പേരെയും ഉടനെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.

വൈകിട്ടോടെയാണ് അതിരപ്പിള്ളി കണ്ണൻകുഴിയിൽവെച്ച് കാട്ടാന ആക്രമണമുണ്ടായത്.പ്രദേശത്ത് കാട്ടാനയ്ക്ക് പുറമെ മറ്റു മൃഗങ്ങളുടെയും ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷി ചെയ്യാനോ ജോലിക്ക് പോകാനോ കഴിയാത്ത സാഹചര്യമാണെന്നും രാവിലെ പോലും മൃഗങ്ങൾ റോഡിൽ ഇറങ്ങുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. ഇതിനു ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതാവശ്യപ്പെട്ട് ഇവർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കുട്ടിയുടെ അച്ഛൻ നിഖിലും, മുത്തച്ഛൻ ജയനും ഒപ്പം സഞ്ചരിക്കുമ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന മൂവരും കാട്ടാനയെ കണ്ടതോടെ ബൈക്ക് നിർത്തി. ആന ഇവർക്ക് നേരെ തിരിഞ്ഞതും ഇവർ ഇറങ്ങിയോടി. ഓടുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ ജയന്റെ കാലിനും പരിക്കേറ്റിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ആഗ്നിമിയയുടെ തലയ്‌ക്ക് ചവിട്ടേറ്റു മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button