ThiruvananthapuramNattuvarthaKeralaNews

‘ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തുകളി നടക്കുന്നു ‘ : വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ തലേദിവസം സർക്കാരും ഗവർണറും തമ്മിൽ നടന്നത് ഒത്തുകളിയാണെന്നും ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഗവർണറെ നിയന്ത്രിക്കുന്നതെന്നും സംഘപരിവാർ പറയുന്നത് ആവർത്തിച്ച് പറയുന്ന ജോലിയാണ് ഗവർണർ ഇപ്പോൾ ചെയ്യുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.

പ്രതിപക്ഷം നേരത്തെ പറഞ്ഞത് ശരിയാണെന്നത് അടിവരയിടുന്നതാണ് ഗവർണറും സർക്കാരും ഇന്ന് നടത്തിയ നാടകം. കൊടുക്കൽ വാങ്ങലുകളല്ല നടത്തുന്നതെന്ന് വരുത്തിത്തീർക്കാനുള്ള നാടകമാണ് സംസ്ഥാനത്ത് നടന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ ഗവർണറും മുഖ്യമന്ത്രിയും നടത്തിയ ധാരണയുടെ ഭാഗമാണ് ഈ നാടകം.

കൊടുക്കൽ വാങ്ങലുകളാണ് നടത്തുന്നതെന്ന് പ്രതിപക്ഷം പറഞ്ഞതു കൊണ്ടാണ് സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഗവർണറുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയപ്പോൾ, ഇങ്ങനെ ചെയ്യുന്നത് ശീലമില്ലെന്ന് സർക്കാർ ഫയലിൽ എഴുതിച്ചേർത്തത്. ആ വാക്ക് എഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റേണ്ട സ്ഥിതിയിൽ സർക്കാർ ഇപ്പോൾ എത്തിച്ചേർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button