Latest NewsSaudi ArabiaNewsInternationalGulf

മൂന്നാം ഡിജിറ്റൽ ബാങ്കിന് അനുമതി നൽകി സൗദി മന്ത്രിസഭ

റിയാദ്: മൂന്നാം ഡിജിറ്റൽ ബാങ്കിന് അനുമതി നൽകി സൗദി മന്ത്രിസഭ. ‘ഡി 360 ബാങ്ക്’ എന്ന പേരിൽ സൗദിയിൽ ഡിജിറ്റൽ ബാങ്ക് ആരംഭിക്കാനാണ് മന്ത്രിസഭ അനുമതി നൽകിയത്. മൂന്നാം ഡിജിറ്റൽ ബാങ്കിനു മന്ത്രിസഭ അനുമതി നൽകിയതായി സൗദി കേന്ദ്ര ബാങ്ക് അറിയിച്ചു.

Read Also: ‘ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തുകളി നടക്കുന്നു ‘ : വിമർശനവുമായി വിഡി സതീശൻ

1.65 ബില്യൺ റിയാൽ (440 മില്യൺ ഡോളർ) ആണ്  ഡി 360 ബാങ്കിന്റെ മൂലധനം. നിരവധി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഡിജിറ്റൽ ബാങ്ക് ആരംഭിക്കുന്നത്. എസ്ടിസി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് തുടങ്ങിയവയാണ് സൗദിയിലെ മറ്റ് ഡിജിറ്റൽ ബാങ്കുകൾ.

സൗദി വിഷൻ 2030 അനുസരിച്ച് രാജ്യത്ത് നടക്കുന്ന വൻ പരിഷ്‌കരണ പരിപാടിയിൽ ഉൾപ്പെട്ട സാമ്പത്തിക വികസന പദ്ധതികളുടെ ഭാഗമാണ് ഡിജിറ്റൽ ബാങ്കുകൾ സൃഷ്ടിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. 11 പ്രാദേശിക ബാങ്കുകളും മൂന്നു പ്രാദേശിക ഡിജിറ്റൽ ബാങ്കുകളും വിദേശ ബാങ്കുകളുടെ 21 ബ്രാഞ്ചുകളും ഉൾപ്പെടെ 35 ബാങ്കുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.

Read Also: ബിജെപി നേതാവ് പ്രസിഡന്റായ എന്‍ജിഒയില്‍ സ്വപ്നയ്ക്ക് ജോലിയെന്ന് സിപിഎം, സ്വപ്ന ബിജെപിക്കാരിയെന്ന് പ്രചാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button