എറണാകുളം: തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിക്ക് നേരെ ഉണ്ടായ ക്രൂര മര്‍ദനത്തില്‍ തൃപ്പൂണിത്തുറ സ്വദേശി സതീശിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. പ്രത്യേക സംഘത്തിനെ നിയോഗിച്ചാണ് അന്വേഷണം. സതീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതോടെ ഇയാളും, ഭാര്യയും ഒളിവിലാണ്. കടയിലെ ഫോണിലേക്ക് വിളിച്ച സതീശന്റെ കോള്‍ ഭാര്യ സവിതക്ക് നല്‍കിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദനം.
തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി സിജിക്കാണ് മര്‍ദനമേറ്റത്. പോലീസ് വേണ്ടവിധത്തില്‍ ഇടപെട്ടിലെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ കേസെടുക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
Post Your Comments