ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം ഇനി നിർബന്ധമില്ല : ഇളവുകൾ ആർക്കൊക്കെ?

തിരുവനന്തപുരം : കേരളം, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം ഇനി നിർബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം വാക്സിൻ സർട്ടിഫിക്കറ്റ് കരുതണമെന്നും കർണാടക സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. രണ്ട് അഥവാ ഫുൾ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് ഉത്തരവിൽ പറയുന്നത്.

വിമാനം, ട്രെയിൻ, റോഡ് മാർഗം വരുന്നവർക്കും സ്വകാര്യവാഹനങ്ങളിൽ എത്തുന്നവർക്കും ഈ ഇളവ് ലഭിക്കും. ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ മഹാരാഷ്ട്രയിൽ നിന്നുളളവർക്കും കഴിഞ്ഞ ആഴ്ച കർണാടക സർക്കാർ ഇളവ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button