Latest NewsIndia

യുവതിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി, അബോർഷൻ ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി: ശിവസേന നേതാവ് കുടുങ്ങി

പെൺകുട്ടിയെ ബലമായി ഗർഭഛിദ്രം ചെയ്യിക്കാൻ ശ്രമിച്ചെന്നും സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു.

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ 24 കാരിയായ പെൺകുട്ടിയെ ശിവസേന നേതാവ് വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ സംഭവം പുറത്ത്. ഇരയായ യുവതി ശിവസേന നേതാവും സഹമന്ത്രിയുമായ രഘുനാഥ് കുചിക്കിനെതിരെ പൂനെയിലെ ശിവാജിനഗർ പോലീസ് സ്റ്റേഷനിൽ ബലാത്സംഗക്കേസ് ഫയൽ ചെയ്തു. ഇത് മാത്രമല്ല, പെൺകുട്ടിയെ ബലമായി ഗർഭഛിദ്രം ചെയ്യിക്കാൻ ശ്രമിച്ചെന്നും സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു.

സംഭവം വിവാദമായതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ബീച്ച് ഹോട്ടൽ, മോഡൽ കോളനി പ്രബോധൻ ഫൗണ്ടേഷൻ, ഗോവയിലെ പ്രൈഡ് ഹോട്ടൽ എന്നിവിടങ്ങളിൽ വെച്ച് 2020 നവംബർ 6 മുതൽ 2022 ഫെബ്രുവരി 10 വരെയാണ് ഈ കുറ്റകൃത്യം നടത്തിയതെന്ന് ഇരയുടെ പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികമായി ചൂഷണം ചെയ്യൽ. വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ശിവസേന നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.

ശിവസേനയുടെ ഡെപ്യൂട്ടി ലീഡർ ചുമതല വഹിക്കുന്ന നേതാവാണ് രഘുനാഥ് കുച്ചിക്ക്. ശിവസേന പിന്തുണ നൽകുന്ന ട്രേഡ് യൂണിയനായ ഭാരതീയ കംഗർ സേനയുടെ ജനറൽ സെക്രട്ടറി കൂടിയാണ് ഇയാൾ. മഹാരാഷ്‌ട്ര സർക്കാരിന്റെ മിനിമം വേജസ് അഡൈ്വസറി കമ്മിറ്റിയുടെ ചെയർമാനാണ്. ശിവസേനയുടെ ഉന്നത നേതാവ് രഘുനാഥ് ബാബൻറാവു കുച്ചിക്ക് താനുമായി പ്രണയത്തിലായിരുന്നുവെന്ന് ഇര നൽകിയ പരാതിയിൽ പറയുന്നു. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവും നൽകിയിരുന്നു.

ഈ പ്രണയബന്ധത്തിൽ ഇരയായ യുവതിയുമായി വിവിധ സ്ഥലങ്ങളിൽ വെച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതോടെ ഇര ഗർഭിണിയും ആയി. താൻ ഗർഭിണിയാണെന്ന് യുവതി അദ്ദേഹത്തോട് പറഞ്ഞപ്പോൾ പെൺകുട്ടിയോട് ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു. ഇത് മാത്രമല്ല, ഗർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ കൊല്ലുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൂടാതെ സംഭവം ആരോടെങ്കിലും പറഞ്ഞാൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷം പെൺകുട്ടിക്ക് അസുഖമായപ്പോൾ നിർബന്ധിച്ച് കരാർ ഒപ്പിടുകയായിരുന്നു. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button