കൊച്ചി: കർണാടകയിൽ മാത്രമല്ല കേരളത്തിലെ പല സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ടെന്ന ആരോപണവുമായി ഫാത്തിമ തഹ്‌ലിയ. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂളുകൾ കൂടാതെ, സർക്കാർ ശമ്പളം നൽകുന്ന പല എയ്ഡഡ് സ്കൂളുകളിലും ഹിജാബ് ധരിച്ച് ക്ലാസ്സിൽ ഇരിക്കാൻ അനുവാദമില്ലെന്നാണ് ഫാത്തിമ ആരോപിക്കുന്നത്. ഹിജാബ് നിരോധിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ പല മികച്ച എയ്ഡഡ് സ്കൂളുകളിലും അഡ്മിഷൻ എടുക്കാതെ താരതമ്യേന അടിസ്ഥാന സൗകര്യങ്ങൾ കുറവായ സ്കൂളുകളിൽ അഡ്മിഷൻ എടുക്കേണ്ടി വന്ന മുസ്‌ലിം വിദ്യാർഥിനികളെ തനിക്ക് നേരിട്ടറിയാമെന്നും ഇവർ പറയുന്നു.
കർണാടകയിലെ പെൺകുട്ടികൾക്ക് കേരളത്തിലിരുന്ന് പിന്തുണ നൽകാൻ ഭരണാധികാരികൾക്ക് എളുപ്പമാണെന്ന് പരിഹസിച്ച ഫാത്തിമ, കേരളത്തിലെ പല എയ്ഡഡ് സ്കൂളുകളിലുമുള്ള ഹിജാബ് നിരോധനം എടുത്തു കളഞ്ഞാണ് കേരളത്തിലെ ഭരണാധികാരികൾ ഭരണഘടനാ അവകാശത്തോട് കൂറ് പുലർത്തേണ്ടത് എന്ന് വ്യക്തമാക്കി. അഭിവാദ്യമർപ്പിക്കലോ പിന്തുണ നൽകലോ വിഷയത്തിൽ വേണ്ടതെന്നും ശക്തമായ ഭരണ നടപടികളാണ് ആവശ്യമെന്നും ഫാത്തിമ തഹ്‌ലിയ പറയുന്നു.
Also Read:മദ്യപാനികൾ കുറയുന്നു, കേരളത്തിന് പ്രിയം ലഹരിയോട്
‘കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല, കർണാടകയിൽ മാത്രമല്ല കേരളത്തിലെ പല സ്കൂളുകളിലും ഹിജാബ് നിരോധനമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂളുകളിൽ മാത്രമല്ല, സർക്കാർ ശമ്പളം നൽകുന്ന പല എയ്ഡഡ് സ്കൂളുകളിലും ഹിജാബ് ധരിച്ച് ക്ലാസ്സിൽ ഇരിക്കാൻ അനുവാദമില്ല. ഹിജാബ് നിരോധിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ പല മികച്ച എയ്ഡഡ് സ്കൂളുകളിലും അഡ്മിഷൻ എടുക്കാതെ താരതമ്യേന അടിസ്ഥാന സൗകര്യങ്ങൾ കുറവായ സ്കൂളുകളിൽ അഡ്മിഷൻ എടുക്കേണ്ടി വന്ന മുസ്‌ലിം വിദ്യാർഥിനികളെ എനിക്ക് നേരിട്ടറിയാം. ഇതു സംബന്ധമായ വിവരശേഖരണം ഞാൻ ഹരിതയുടെ പ്രസിഡണ്ട് ആയിരുന്ന കാലത്ത് നടത്തിയിട്ടുണ്ട്. കർണാടകയിലെ പെൺകുട്ടികൾക്ക് കേരളത്തിലിരുന്ന് പിന്തുണ നൽകാൻ ഭരണാധികാരികൾക്ക് എളുപ്പമാണ്. കേരളത്തിലെ പല എയ്ഡഡ് സ്കൂളുകളിലുമുള്ള ഹിജാബ് നിരോധനം എടുത്തു കളഞ്ഞാണ് കേരളത്തിലെ ഭരണാധികാരികൾ ഭരണഘടനാ അവകാശത്തോട് കൂറ് പുലർത്തേണ്ടത്. കേവലം അഭിവാദ്യമർപ്പിക്കലോ പിന്തുണ നൽകലോ അല്ല ശക്തമായ ഭരണ നടപടികളാണ് നമുക്ക് ആവശ്യം’, ഫാത്തിമ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ഹിജാബ് വിഷയത്തിൽ പ്രതികരണമറിയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും ഫാത്തിമ പ്രതിഷേധമുയർത്തിയിരുന്നു. ഹിജാബ് വിവാദത്തിന് തുടക്കമിട്ടത് കർണ്ണാടകയിലെ മുസ്‌ലിം വിദ്യാർത്ഥിനികളല്ലെന്നും ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി. കർണാടകയിൽ അങ്ങനെ ഒരു വിഷയം വരുന്നത് ഹിജാബ് വിവാദത്തിന് ആരാണ് തിരി കൊളുത്തിയത് എന്നൊരു ചോദ്യം അവിടെ വരുന്നുണ്ടെന്നും ഫാത്തിമ പറഞ്ഞു. ഫാസിസ്റ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥി സംഘടനകളാണ് ഈ ഒരു വിഷയത്തിന് പിന്നിലെന്നും ഫാത്തിമ ആരോപിക്കുന്നു.
Post Your Comments