Latest NewsNewsIndia

ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരി: കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന നിലപാടുമായി സിപിഎം

ഡൽഹി: കോണ്‍ഗ്രസിനോടുള്ള നയസമീപനത്തില്‍ നിലപാട് മാറ്റവുമായി സിപിഎം. ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സിപിഎം മുന്നോട്ടുവച്ചു. കോണ്‍ഗ്രസടക്കം ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സിപിഎം അഭിപ്രായപ്പെട്ടു. പാര്‍ട്ടി ദേശീയ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മയുണ്ടാക്കി കേന്ദ്രസർക്കാരിനെതിരായ നീക്കത്തിന് ശ്രമം നടത്തിയത് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ആണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖർ റാവു ചർച്ചയും നടത്തിയിരുന്നു. ഒപ്പം മമത ബാനർജി ഉദ്ധവ് താക്കറെ തുടങ്ങിയവരെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ദേശീയ മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ മുഖപ്രസംഗത്തിലൂടെ ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്.

കോവിഡ്-19 മഹാമാരി അവസാനത്തോട് അടുക്കുന്നുവെന്ന് സൂചന, നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

സംസ്ഥാനങ്ങളുടെ അവകാശത്തിനുമേൽ കേന്ദ്രസർക്കാർ വലിയ തോതിൽ കടന്നുകയറ്റം നടത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത് ശരിയല്ലെന്നും ബിജെപി ഇതരപാർട്ടികളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടുന്ന വിശാലയോഗമാണ് വിളിക്കേണ്ടതെന്നും പീപ്പിൾ ഡെമോക്രസിയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button