ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 മഹാമാരി കുറഞ്ഞതോടെ അധിക കോവിഡ് -19 നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.
Read Also :വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
2022 ജനുവരി 21 മുതല്‍ ഇന്ത്യയില്‍ കോവിഡ് -19 മഹാമാരി തുടര്‍ച്ചയായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ ശരാശരി പ്രതിദിന കേസുകള്‍ 50,476 കേസുകള്‍ ആയിരുന്നുവെങ്കില്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,409 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 15-ലെ പ്രതിദിന കേസുകളുടെ പോസിറ്റീവിറ്റി 3.63 ശതമാനമായി കുറഞ്ഞു.
നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മാറ്റുകയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തില്‍ അറിയിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി 10 മുതല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ടെന്നും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments