MalappuramLatest NewsKeralaNattuvarthaNews

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വിജിലൻസിന്റെ മിന്നൽ പരിശോധന : സബ് രജിസ്ട്രാറിൽ നിന്ന് 28,600 രൂപ പിടികൂടി

സ​ബ് ര​ജി​സ്ട്രാ​ർ സ്വാ​ലി​ഹ​യു​ടെ കൈ​വ​ശം അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 28,600 രൂ​പ​യും ഓ​ഫി​സ് അ​സി​സ്റ്റ​ന്റി​ന്‍റെ 2,490 രൂ​പ​യു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്

പെ​രി​ന്ത​ൽ​മ​ണ്ണ : പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സിന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. കൈ​ക്കൂ​ലി​യാ​യി പി​രി​ച്ചെ​ടു​ത്ത 28,600 രൂ​പ പിടിച്ചെ​ടു​ത്തു.

സ​ബ് ര​ജി​സ്ട്രാ​ർ സ്വാ​ലി​ഹ​യു​ടെ കൈ​വ​ശം അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 28,600 രൂ​പ​യും ഓ​ഫി​സ് അ​സി​സ്റ്റ​ന്റി​ന്‍റെ 2,490 രൂ​പ​യു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ഫി​റോ​സ് എം. ​ഷ​ഫീ​ഖും സം​ഘ​വും ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.45-ന് ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ടു.

Read Also : മനുസ്മൃതി കൊണ്ടുവരാൻ ശ്രമിക്കുന്ന സവർക്കറുടെ പിൻഗാമികൾക്ക് മുൻപിൽ ഇന്ത്യൻ ജനത മുട്ടുമടക്കില്ല: ബിന്ദു അമ്മിണി

ആ​ധാ​രം എ​ഴു​ത്തു​കാ​രു​മാ​യി ഒ​ത്തു​ക​ളി​ച്ച്​ ര​ജി​സ്‌​ട്രേ​ഷ​ന്​ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വ്യാ​പ​ക​മാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യി നി​ര​ന്ത​ര പ​രാ​തി​ക​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് വി​ജി​ല​ൻ​സ്​ ഡി​വൈ.​എ​സ്.​പി ഫി​റോ​സ് എം. ​ഷ​ഫീ​ഖ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button