
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലിയായി പിരിച്ചെടുത്ത 28,600 രൂപ പിടിച്ചെടുത്തു.
സബ് രജിസ്ട്രാർ സ്വാലിഹയുടെ കൈവശം അനധികൃതമായി സൂക്ഷിച്ചിരുന്ന 28,600 രൂപയും ഓഫിസ് അസിസ്റ്റന്റിന്റെ 2,490 രൂപയുമാണ് കണ്ടെടുത്തത്. മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖും സംഘവും ചൊവ്വാഴ്ച വൈകീട്ട് 6.45-ന് ആരംഭിച്ച പരിശോധന രണ്ടുമണിക്കൂർ നീണ്ടു.
ആധാരം എഴുത്തുകാരുമായി ഒത്തുകളിച്ച് രജിസ്ട്രേഷന് പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി നിരന്തര പരാതികൾ ലഭിച്ചതോടെയാണ് പരിശോധന നടത്തിയതെന്ന് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖ് പറഞ്ഞു.
Post Your Comments