ThiruvananthapuramKeralaNattuvarthaLatest NewsNews

കെഎസ്ഇബി ചെയർമാന്റെ ആരോപണത്തിൽ അന്വേഷണം വേണം, ട്രാൻസ്‍ഗ്രിഡ് അഴിമതി വ്യക്തമായി: പ്രതിപക്ഷ നേതാവ്

'കഴിഞ്ഞ അഞ്ചര വർഷമായി വൈദ്യുതി ബോർഡിൽ കടുത്ത അഴിമതിയാണ് നടക്കുന്നത്. അഴിമതികൊണ്ട് ഉണ്ടാകുന്ന നഷ്ടം ബോർഡ് വൈദ്യുതി ചാർജ് കൂട്ടി ജനങ്ങളിൽ നിന്ന് ഈടാക്കുകയാണ്' വി.ഡി സതീശൻ പറഞ്ഞു.

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്തെ വൈദ്യുതി ബോർഡിലെ ക്രമക്കേട് കെഎസ്ഇബി ചെയർമാൻ തന്നെ ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ട്രാൻസ്ഗ്രിഡ് പദ്ധതി അഴിമതി ഇപ്പോൾ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

Also read: ഭക്തർ എത്തിയില്ലെങ്കിലും ശുചീകരണം വേണമല്ലോ: ചിലവ് രഹിത ശുചീകരണ പദ്ധതി സജ്ജീകരിച്ച് കോർപ്പറേഷൻ

‘ടെൻഡർ വിശദാംശങ്ങൾ എഞ്ചിനീയർമാർ തന്നെ ചോർത്തി കൊടുത്തിരുന്നതായി ചെയർമാൻ പറയുന്നു. കഴിഞ്ഞ അഞ്ചര വർഷമായി വൈദ്യുതി ബോർഡിൽ കടുത്ത അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഈ കാര്യങ്ങളിൽ വിശദീകരിക്കണം നൽകണം. ഈ ആരോപണങ്ങൾക്ക് മറുപടി പറയാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. അഴിമതികൊണ്ട് ഉണ്ടാകുന്ന നഷ്ടം ബോർഡ് വൈദ്യുതി ചാർജ് കൂട്ടി ജനങ്ങളിൽ നിന്ന് ഈടാക്കുകയാണ്’ വി.ഡി സതീശൻ പറഞ്ഞു.

ചെയർമാൻ ബി. അശോക് പറഞ്ഞ ആരോപണങ്ങൾ ഒന്നും വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി നിഷേധിച്ചിട്ടില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ‘പഴയ മന്ത്രിയാണ് ആരോപണങ്ങൾ തള്ളിയത്. പ്രതിപക്ഷം ട്രാൻസ്ഗ്രിഡ് അഴിമതി ഉന്നയിച്ചപ്പോഴും അദ്ദേഹം ഇതേ നിലപാടാണ് സ്വീകരിച്ചത്. പുതിയ മന്ത്രി കൃഷ്ണൻകുട്ടിയെ എംഎം മണി ഭീഷണിപ്പെടുത്തുകയാണ്. കെഎസ്ഇബി പാർട്ടി ഓഫീസ് പോലെയാണ് പ്രവർത്തിച്ചിരുന്നത്’ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button