Latest NewsNewsLife StyleHealth & Fitness

മുഖത്തെ എണ്ണമയം നീക്കാന്‍ എളുപ്പത്തിൽ തയ്യാറാക്കാം ഈ ഫേസ്പാക്ക്

കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്.

കടലമാവിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം മനോഹരമാക്കുന്നു. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്. സോപ്പിന് പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വം നല്‍കാന്‍ സഹായിക്കും.

Read Also : ഭക്തർ എത്തിയില്ലെങ്കിലും ശുചീകരണം വേണമല്ലോ: ചിലവ് രഹിത ശുചീകരണ പദ്ധതി സജ്ജീകരിച്ച് കോർപ്പറേഷൻ

കടലമാവില്‍ അല്‍പം തൈര് ചേര്‍ത്ത് മുഖത്തിടുന്നത് മുഖത്തിന് തിളക്കം കിട്ടാന്‍ സഹായിക്കും. തൈര് ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്. മുഖത്തിന് ഈര്‍പ്പം നല്‍കുന്ന ഇത് മുഖ ചര്‍മത്തെ മൃദുത്വമാക്കുന്ന ഒന്നു കൂടിയാണ്.

രണ്ട് ടീസ്പൂണ്‍ കടലമാവില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും ഇടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാം. രണ്ട് ടീസ്പൂണ്‍ കടലമാവിലേക്ക് രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖത്തിടുക. മുഖത്തെ എണ്ണമയം നീക്കാന്‍ ഈ പാക്ക് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button