Latest NewsKeralaNewsIndia

ടെൻഷൻ സുരേഷ് ആള് ചില്ലറക്കാരനല്ല: ചെന്നൈ പ്രധാന കേന്ദ്രം, കേസുകളുടെ കൂമ്പാരം

കോഴിക്കോട്: നിരവധി ഭവനഭേദന കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന മോഷ്ടാവ് ടെൻഷൻ സുരേഷ് ഇന്നലെ പിടിയിലായിരുന്നു. പേരുകൊണ്ട് തന്നെ ഏറെ ശ്രദ്ധദേയനായ ഇയാളുടെ പേരിൽ നിരവധി കേസുകളാണുള്ളത്. തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെന്‍ഷന്‍ സുരേഷി നെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാവല്‍ സ്‌ക്വാഡും കസബ പൊലീസും ചേർന്ന് പിടികൂടിയത്.

നാട്ടുകാർക്കും പോലീസുകാർക്കും സ്ഥിരതലവേദനയായിരുന്നു ഇയാൾ. അങ്ങനെയാണ് ഇയാൾക്ക് ടെൻഷൻ സുരേഷ് എന്ന പേര് വീണതെന്നാണ് സൂചന. മലബാർ മേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളെ മോഷണങ്ങളൊക്കെ. മടുക്കുമ്പോൾ ചെന്നൈയ്ക്ക് വണ്ടി കയറും. പിന്നീട് കുറച്ച് കാലം ചെന്നൈയിൽ ആയിരിക്കും. ചെന്നൈയിൽ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. അടുത്തിടെ, ഭാവനഭേദനവുമായി ബന്ധപ്പെട്ട ഒരു കേസിൽ അകത്തായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നാല് കൊല്ലത്തെ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതേ ഉണ്ടായായിരുന്നുള്ളു. ഇതിനു മുൻപ് കോഴിക്കോട് ജയിലില്‍ ഒരു വര്‍ഷവും കഴിഞ്ഞിരുന്നു.

Also Read:സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മനോഹരമായ അവസ്ഥ, ‘നാലുകെട്ടി നാൽപ്പത് കുട്ടി’ ഒക്കെ പുറത്ത്: വരണം യൂണിഫോം സിവിൽ കോഡ്

ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ മലപ്പുറം ജില്ലയിലെ പതിനഞ്ചോളം ഷോപ്പുകള്‍ പൊളിച്ച ശേഷം ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. ചെന്നൈയിലെത്തിയ ഇയാൾ അവിടുത്തെ ഗുണ്ടാ നേതാവിനൊപ്പം സ്ഥിരം പണിയായ കവര്‍ച്ച ആരംഭിച്ചു. എന്നാൽ, പോലീസ് പിടിയിലാവുകയായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നു. വയനാട് ജില്ലയിലെ രണ്ട് വീടുകളില്‍ ഭവനഭേദനം നടത്തി കോഴിക്കോടെത്തി ഒളിവില്‍ കഴിയവേയാണ് ഇപ്പൾ പിടികൂടിയിരിക്കുന്നത്.

ഇയാള്‍ ലഹരിമരുന്ന് വില്‍പന കേസിലേയും പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രി കസബ ഇന്‍സ്‌പെക്ടര്‍ എം. പ്രജീഷിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സുരേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button