KeralaNattuvarthaLatest NewsNews

സ്വന്തം വിവാഹം തീരുമാനിക്കാൻ പാർട്ടിയ്ക്ക് അനുവാദം കൊടുത്ത ആര്യ, എന്തൊരു സ്ത്രീപക്ഷ നിലപാട്: പരിഹസിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: വിവാഹം പാർട്ടി തീരുമാനിക്കുമെന്ന ആര്യ രാജേന്ദ്രന്റെ നിലപാടിനെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങൾ. സ്വന്തം വിവാഹം തീരുമാനിക്കാൻ പാർട്ടിക്ക് അനുവാദം കൊടുത്ത മികച്ച സ്ത്രീപക്ഷ നേതാവ് എന്നാണ് സാമൂഹ്യമാധ്യമങ്ങൾ ആര്യ രാജേന്ദ്രനെ വിശേഷിപ്പിച്ചത്. സ്ത്രീ മുന്നേറ്റത്തിന്റെ അടയാളമായി ആര്യയെ എടുത്തു കാണിക്കുന്ന സിപിഎമ്മിന് രൂക്ഷ വിമർശനങ്ങളാണ് വിഷയത്തിൽ വന്നുകൊണ്ടിരിക്കുന്നത്.

Also Read:അടല്‍ ടണലിനോട് കിടപിടിക്കാൻ വയനാട്ടിലെ ഇരട്ടതുരങ്കപാത, നിർമ്മാണം കൊങ്കൺ റെയിവേ കോര്‍പറേഷൻ : വിശദവിവരങ്ങൾ

സംസ്ഥാനത്തെ പ്രായം കുറഞ്ഞ എം എൽ എ സച്ചിൻ ദേവും രാജ്യത്തെ പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാവുന്നുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ ഇതിനോടകംതന്നെ ചർച്ചയായിരുന്നു. പലരും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നെങ്കിലും വിവാഹം പാർട്ടി തീരുമാനിക്കും എന്ന നിലപാടാണ് ആര്യ രാജേന്ദ്രൻ സ്വീകരിച്ചത്. വിവാഹത്തിന്റെ കാര്യത്തിൽ സച്ചിൻദേവിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

അതേസമയം, മറ്റെല്ലാവരെയും പോലെ ആര്യ രാജേന്ദ്രനും സച്ചിൻദേവും സാധാരണ മനുഷ്യരാണെന്നും, അവരുടെ സ്വകാര്യതയിലേക്ക് മറ്റുള്ളവർ എത്തി നോക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button