ന്യൂഡല്‍ഹി: കശ്മീരിലെ യുവാക്കളെ ലഷ്‌കര്‍ ഇ തോയ്ബ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്ത കേസില്‍ എന്‍ഐഎ കശ്മീരിലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തി. മൂന്ന് ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ജമ്മു-കശ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സഹായത്തോടെയായിരുന്നു റെയ്ഡ്. നിരവധി രേഖകളും ഡിജിറ്റല്‍ ഡിവൈസുകളും ഉള്‍പ്പെടെ പരിശോധനയില്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്തമാക്കി. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു.
ലഷ്‌കര്‍ കമാന്‍ഡര്‍മാരായ സജ്ജാദ് ഗുല്‍, അബു സാദ് എന്ന് വിളിക്കുന്ന സലിം റഹ്മാനി, സെയ്ഫുളള സാജിദ് എന്നിവര്‍ കശ്മീരിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുളള യുവാക്കളെ തീവ്രവാദ കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനും രാജ്യവിരുദ്ധ പ്രവൃത്തികള്‍ക്കും കലാപങ്ങള്‍ക്കും പ്രേരിപ്പിച്ചതുമായ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.
Post Your Comments