KannurMalappuramKozhikodeWayanadKeralaNattuvarthaLatest NewsNews

ഉമ്മയും ബന്ധുക്കളും ചേർന്ന് തന്നെയും ഭാര്യയെയും കൊല്ലാൻ ശ്രമിക്കുന്നു, രക്ഷിക്കണം: സഹായം അഭ്യർത്ഥിച്ച് അധ്യാപകൻ

എന്നെയും ഭാര്യയെയും തല്ലാൻ ബന്ധുക്കളോട് ആവശ്യപ്പെട്ട് ഉമ്മ അട്ടഹസിക്കുകയായിരുന്നു

മലപ്പുറം: ഉമ്മയും ബന്ധുക്കളും ചേർന്ന് തന്നെയും ഭാര്യയെയും കൊല്ലാൻ ശ്രമിക്കുന്നുവെന്ന് യുവാവിന്റെ ഫേസ്ബുക് കുറിപ്പ്. എത്രയും പെട്ടെന്ന് സഹായിക്കണമെന്നും ബന്ധുക്കൾ ചേർന്ന് തന്റെ ഫോൺ എറിഞ്ഞുടച്ചെന്നും യുവാവ് പറയുന്നു. മലപ്പുറം ജില്ലയിലാണ് സംഭവം. വീട്ടിലെ പ്രശ്‌നങ്ങൾ അരീക്കോട് സ്റ്റേഷനിൽ വച്ച് പറഞ്ഞ് തീർക്കാൻ എന്ന വ്യാജേന വിളിച്ചു വരുത്തി ബന്ധുക്കൾ മർദിക്കുകയായിരുന്നെന്നും യുവാവ് പറയുന്നു.

Also Read:ചൈനീസ് ഇറക്കുമതി പകുതിയാക്കി കുറച്ചാൽ ഇന്ത്യൻ ജിഡിപി 20 ബില്യൺ ഡോളർ വർദ്ധിക്കും : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

‘ഉപ്പയുടെ മൂന്ന് അനിയന്മാരും ഉമ്മയുടെ ആങ്ങള റഹ്മത്തുല്ല നൗഫലും കസിൻസ് ആയ ആലി, ശിഹാബ്, ബഷീർ, ഷാഫി, യൂസുഫ് തുടങ്ങിയവർ ആയിരുന്നു പ്രശ്നം പറഞ്ഞു തീർക്കാൻ എത്തിയത്. ഉമ്മയും എട്ടനും സംസാരിച്ച ശേഷം ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആദ്യം തല്ലിയത് തടപ്പറമ്പിൽ ശിഹാബ് ആയിരുന്നു. പിന്നീട് തടപ്പരമ്പിൽ ആലി, ബഷീർ(ബാബു) എന്നിവർ അര മണിക്കൂറോളം എന്നെ പൊതിരെ തല്ലി’, യുവാവ് പറയുന്നു.

‘തുടർന്ന് അവർ ഭാര്യയുടെ മേൽ കൈ വച്ചു. ഉമ്മ എപ്പോൾ തല്ല്, തല്ല്, എന്ന് അട്ടഹസിക്കുന്നുണ്ടായിരുന്നു. ശിഹാബ് എൻ്റെ ഫോൺ എറിഞ്ഞ് ഉടച്ചു. നൗഫൽ നജയുടെ രണ്ട് ഫോണുകളും വാങ്ങി വച്ചു. എന്നിട്ട് പലർക്കും മെസ്സേജ് അയച്ചു. നീ കാലിൽ കാൽ കയറ്റി വയ്ക്കും അല്ലേ, നീ ഇംഗ്ലീഷ് പറയും അല്ലേ, നീ ഞങ്ങൾ വന്നപ്പോൾ ബഹുമിച്ചില്ല അല്ലേ, ഈ സ്വത്ത് ഞങ്ങളുടെതാണ്. നിൻ്റെത് അല്ല എന്നൊക്കെ അവർ വിളിച്ചു പറഞ്ഞു’, യുവാവ് പറയുന്നു.

അതേസമയം, ഫേസ്ബുക് പോസ്റ്റിന് ശേഷം യുവാവ് ലൈവിൽ വരികയും അത് ബന്ധുക്കൾ പല തവണ ഡിലീറ്റ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. പരിക്കേറ്റ യുവാവും ഭാര്യയും ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു സുഹൃത്തുക്കൾ എത്തിയെന്നും ഇപ്പോൾ സുരക്ഷിതമാണെന്നും യുവാവ് ഫേസ്ബുക്കിലൂടെ പിന്നീട് അറിയിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്നലെ എൻ്റെ വീട്ടിൽ നടന്ന കാര്യം ചുരുക്കിപ്പറയാം. വീട്ടിലെ പ്രശ്‌നങ്ങൾ അരീക്കോട് സ്റ്റേഷനിൽ വച്ച് പറഞ്ഞ് തീർക്കാൻ ആയിരുന്നു തീരുമാനം. പക്ഷേ വീട്ടുകാർ സ്റ്റേഷനിൽ വിളിച്ച് ഞങ്ങൾ വീട്ടിൽ വച്ച് തീർക്കാമെന്ന് ഉറപ്പ് നൽകി. അത് പ്രകാരം ഞാനും ഭാര്യയും വീട്ടിൽ എത്തി. പ്രശ്നം തീർക്കാൻ എത്തിയത് ഉപ്പയുടെ മൂന്ന് അനിയന്മാരും ഉമ്മയുടെ ആങ്ങള റഹ്മത്തുല്ല നൗഫലും കസിൻസ് ആയ ആലി, ശിഹാബ്, ബഷീർ, ഷാഫി, യൂസുഫ് തുടങ്ങിയവർ ആയിരുന്നു. ഉമ്മയും എട്ടനും സംസാരിച്ച ശേഷം ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആദ്യം തല്ലിയത് തടപ്പറമ്പിൽ ശിഹാബ് ആയിരുന്നു. പിന്നീട് തടപ്പരമ്പിൽ ആലി, ബഷീർ(ബാബു) എന്നിവർ അര മണിക്കൂറോളം എന്നെ പൊതിരെ തല്ലി. ഭാര്യയുടെ മേൽ കൈ വച്ചു. ഉമ്മ അപ്പോൾ തല്ല്, തല്ല്, എന്ന് അട്ട ഹസിക്കുന്നുണ്ടാ യിരുന്നു. ശിഹാബ് എൻ്റെ ഫോൺ എറിഞ്ഞ് ഉടച്ചു. നൗഫൽ നജയുടെ രണ്ട് ഫോണുകളും വാങ്ങി വച്ചു. എന്നിട്ട് പലർക്കും മെസ്സേജ് അയച്ചു.ഇനി തള്ളിയപ്പോൾ ഇവർ വിളിച്ച് പറഞ്ഞ കാര്യങ്ങൾ,
നീ കാലിൽ കാൽ കയറ്റി വയ്ക്കും അല്ലേ, നീ ഇംഗ്ലീഷ് പറയും അല്ലേ, നീ ഞങ്ങൾ വന്നപ്പോൾ ബഹുമിച്ചില്ല അല്ലേ, ഈ സ്വത്ത് ഞങ്ങളുടെതാണ്, നിന്റേതല്ല.

ഈ വിഷയം എൻ്റെ നാട്ടുകാരും മഹല്ല് ഭാരവാഹികളും അറിയണം. എന്നെ തല്ലാൻ നിന്നവരിൽ ഓരാൾ സൈതലവീ ഹാജി ആണ്. ദയവ് ചെയ്ത് നാട്ടുകാർ ഇടപെട്ട് എനിക്ക് സുരക്ഷ തരണം. ഞാൻ നാട്ടിലോ നാട്ടുകാർക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയ ആൾ ആണോ? എൻ്റെ സുഹൃത്തുക്കൾ , എന്നെ സഹായിക്കാൻ പറ്റുന്നവർ ഇതിന് താഴെ കമൻ്റ് ചെയ്താൽ അവരെ ഞാൻ ബന്ധപ്പെടുന്നത് ആണ്. എൻ്റെ സിം അവരുടെ കയ്യിൽ ആണ്. ഫോൺ അവർ തകർത്തും. ഞാനും ഭാര്യയും ഭയന്ന് ഒളിവിൽ ആണ്. വിഷയം അറിഞ്ഞ് വീട്ടിൽ എത്തിയ അരീക്കോട് സി.ഐയും സംഘവും തല്ലിയവരെ വീട്ടിൽ പറഞ്ഞയച്ചു എന്നെ തെറി വിളിച്ച് മടങ്ങിപ്പോയി. ഞാൻ ആദ്യമായി നിങ്ങളോട് ഒരു സഹായം ചോദിക്കുന്നു, കൂടെ നിർത്തണെ.
എന്ന്,
ഷാഫി, ഭാര്യ നജ

shortlink

Related Articles

Post Your Comments

Related Articles


Back to top button