ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ചു കഴിഞ്ഞാൽ ഇന്ത്യയ്ക്ക് വരാൻ പോകുന്നത് വൻ നേട്ടങ്ങൾ എന്ന് റിപ്പോർട്ട്. നിലവിൽ, ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ അളവ് പകുതിയാക്കി കുറച്ചു കഴിഞ്ഞാൽ, ജിഡിപിയിൽ ഇന്ത്യയ്ക്ക് 20 ബില്യൺ യുഎസ് ഡോളർ വർദ്ധനവ് സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ ഒരു ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം കൊടുത്താൽ ഗണ്യമായ വ്യത്യാസം ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇറക്കുമതിയുടെ കാര്യത്തിൽ, ചൈനയുമായുള്ള വ്യാപാരകമ്മി കുറയ്ക്കുന്നതിനാണ് 2021 സാമ്പത്തിക വർഷത്തിൽ ഭാരതം പ്രാധാന്യം കൊടുത്തിരുന്നത്. എന്നിരുന്നാലും, ഇക്കോറാപ് റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ മൊത്തം ഉൽപ്പന്നങ്ങളിൽ ചൈനയുടെ പങ്ക് 16.5 ശതമാനം വർധിക്കുകയാണ് ചെയ്തത്.
68 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള 6,367 ഉൽപന്നങ്ങളാണ് ഇന്ത്യ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. മൊത്തം ഇറക്കുമതിയുടെ 15.3 ശതമാനമാണിത്.
Post Your Comments