ഹിജാബ് നിരോധന കേസിൽ കർണ്ണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വാദം കേൾക്കുന്നു. സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിദ്യാർത്ഥികളുടെ ഹർജിയിലാണ് വാദം കേൾക്കുന്നത്. എന്തുകൊണ്ടാണ് സർക്കാർ ഹിജാബിൽ മാത്രം പ്രശ്നം കാണുന്നതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും പ്രൊഫസറുമായ രവിവർമ കുമാർ ഹൈക്കോടതിയിൽ ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ യൂണിഫോം മാറ്റാൻ ഉദ്ദേശിക്കുമ്പോൾ ഒരു വർഷം മുമ്പ് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകണമെന്ന് ചട്ടം വിജ്ഞാപനം ചെയ്യുന്നുണ്ടെന്ന് കർണാടക വിദ്യാഭ്യാസ നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വാദിച്ചു. ഹിജാബ് നിരോധനമുണ്ടെങ്കിൽ അത് ഒരു വർഷം മുമ്പ് അറിയിക്കണം എന്നാണു അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നത്.
Also Read:നാളെ ആറ്റുകാല്‍ പൊങ്കാല : സര്‍ക്കാര്‍ തീരുമാനം പ്രായോഗികമല്ലെന്ന് ട്രസ്റ്റ് ഭാരവാഹികള്‍
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും നൂറുകണക്കിന് മതചിഹ്നങ്ങൾ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് അവർ ഹിജാബ് മാത്രം പ്രശ്നമായി ഉയർത്തിക്കാണിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണോ ഉദ്ദേശിക്കുന്നതെന്നും അഭിഭാഷകൻ ചോദിച്ചു. ഹിന്ദുക്കൾക്ക് വളയും മാലയും ധരിക്കാമെങ്കിൽ, ക്രിസ്ത്യാനികൾക്ക് കുരിശുരൂപം അണിയാമെങ്കിൽ, സിഖുകാർക്ക് തലപ്പാവ് സൈന്യത്തിൽ വരെ അണിയാമെങ്കിൽ എന്തുകൊണ്ടാണ് മുസ്ലീങ്ങളുടെ തട്ടം അഥവാ ഹിജാബ് മാത്രം നിരോധിക്കുന്നത് എന്ന് അഭിഭാഷകൻ രവികുമാർ ശർമ്മ കോടതിയോട് ചോദിച്ചു. മുസ്ലീങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുകയാണ് എന്നും, അവരുടെ മതമാണ് ഇത്തരം സർക്കാർ ഉത്തരവുകൾക്കുള്ള കാരണം എന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം ഇപ്പോഴുള്ള തീരുമാനം ഏകാധിപത്യപരമാണ് എന്നും വാദിച്ചു.
ഹിജാബ് നിരോധനത്തിൽ ഭരണഘടനാപരമായ വിഷയങ്ങൾ ഉള്ളതിനാൽ വിശദമായി പരിശോധിക്കാമെന്ന് ഇന്നലത്തെ വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് ഹർജിയിൽ ഇന്നും വാദം തുടരുന്നത്. ഹിജാബ് നിരോധനത്തിൽ ഇന്ന് വിധിയുണ്ടാകുമോയെന്നാണ് വിദ്യാർത്ഥികൾ ആകാംഷയോടെ കാത്തിരിക്കുന്നത്. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. മതാചാര വസ്ത്രങ്ങള്‍ ധരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. അന്തിമ വിധി വരുന്നത് ഹിജാബ് നിരോധനം തുടരണമെന്നും കോളേജുകള്‍ ഉടന്‍ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കഴിഞ്ഞ ദിവസം ചില ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല. കുടകില്‍ 30 വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചത്. ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയവരെ സ്കൂളുകളുടെ പ്രധാന കവാടത്തില്‍ വച്ച് അധ്യാപകര്‍ തടഞ്ഞു. ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റിയ ശേഷമാണ് ഇവരെ ക്ലാസുകളിലേക്ക് അനുവദിച്ചത്. ചിലർ ഇതിനു തയ്യാറകാദി തിരികെ വീട്ടിലേക്ക് മടങ്ങി.
Post Your Comments