Latest NewsNewsIndia

കോൺഗ്രസിന്റെ ഫോട്ടോ കോപ്പിയാണ് ആം ആദ്മി, ഡൽഹിയിൽ ലഹരി നൽകി ഒരു യുവത്വത്തെ തന്നെ വഴി തെറ്റിക്കുന്നു: നരേന്ദ്ര മോദി

ന്യൂഡൽഹി: കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോൺഗ്രസിന്റെ ഫോട്ടോകോപ്പിയാണ് ആം ആദ്മി പാർട്ടിയെന്ന് മോദി പറഞ്ഞു. ഡൽഹിയിലെ യുവാക്കളെ ആം ആദ്മി പാർട്ടി ലഹരി കൊടുത്ത് വഴിതെറ്റിക്കുന്നുവെന്നും കോൺഗ്രസും ആം ആദ്മി പാർട്ടിയും ആ കാര്യത്തിൽ ഒരേ തൂവൽപക്ഷികൾ ആണെന്നും അദ്ദേഹം പറഞ്ഞു.

Also Read:കൈവിട്ട് കാനഡ, പിന്മാറാതെ പ്രക്ഷോഭകർ : പോലീസ് ചീഫ് രാജിവെച്ചത് ചൂണ്ടിക്കാണിക്കുന്നത് ഗുരുതരാവസ്ഥ

‘കോണ്‍ഗ്രസ് നേതാക്കള്‍ പത്താന്‍കോട്ട് സംഭവത്തിന് ശേഷം നമ്മുടെ സൈന്യത്തിന്റെ വീര്യത്തെ ചോദ്യം ചെയ്‌തു. പുല്‍വാമ സംഭവമുണ്ടായപ്പോഴും അവര്‍ നമ്മുടെ സൈനികരുടെ ധൈര്യത്തെ ചോദ്യം ചെയ്യുകയാണ്. ഒരവസരം കൂടി കോണ്‍ഗ്രസിന് നല്‍കിയാല്‍ പഞ്ചാബിന്റെ സുരക്ഷയെത്തന്നെ അവര്‍ അപകടത്തിലാക്കും’, മോദി ചൂണ്ടിക്കാട്ടി

‘കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗ് പാര്‍ട്ടിയുടെ ഇത്തരം നീക്കങ്ങളെ ചെറുത്തു. ഇപ്പോള്‍ അദ്ദേഹവും പാര്‍ട്ടി വിട്ടിരിക്കുകയാണ്. 1984 ലെ സിഖ് കലാപത്തിന് പിന്നിലെ ആളുകളെ സര്‍ക്കാര്‍ അഴിക്കുള‌ളിലാക്കി. 1947ല്‍ സിഖ് ആരാധനാ കേന്ദ്രമായ കര്‍ത്താപൂ‌ര്‍ സാഹിബ് പാകിസ്ഥാനിലാകാന്‍ കാരണം കോണ്‍ഗ്രസാണ്’, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button