ThiruvananthapuramLatest NewsKeralaNattuvarthaNews

ദാരിദ്ര്യം മൂലം പണം വാങ്ങി വൃക്കവിൽപ്പന, പരസ്പരം പഴിചാരി പോലീസ് ആരോഗ്യ വകുപ്പുകൾ: സംഭവം നമ്പർ വൺ കേരളത്തിൽ

തിരുവനന്തപുരം: തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്പരം പഴിചാരി പോലീസും ആരോഗ്യവകുപ്പും. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് അവയവ കച്ചവടം നടക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാൽ ഈ വിഷയത്തില്‍ കേസെടുക്കേണ്ടത് പോലീസാണെന്ന് ആരോഗ്യവകുപ്പും അതല്ല ആരോഗ്യവകുപ്പിന്‍റെ തുടര്‍ നടപടിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അതേസമയം വൃക്ക വിൽപന നടത്തുന്നതായിഇരു വകുപ്പുകളും സമ്മതിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകൾ ചൂഷണം ചെയ്താണ് തീരദേശത്ത് അവയവ വിൽപന നടന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.ബന്ധുക്കൾ അല്ലാത്തവർക്കാണ് വൃക്കകൾ നൽകിയിരിക്കുന്നതെന്നും ഇതിൽ പണ ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജധാനി എക്സ്പ്രസിനു നേരെ ഓടിക്കൊണ്ടിരിക്കെ കല്ലേറ് : സംഭവം കേരളത്തില്‍

വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്ന് ആരോഗ്യവകുപ്പിന്‍റെ വാദം. സിറ്റി പോലീസ് മേധാവിയുടെ റിപ്പോർട്ട് അനുസരിച്ച് വൃക്ക ദാനം ചെയ്തവരിൽ നിന്ന് ശേഖരിച്ച മൊഴികളിൽ സ്വന്തം ഇഷ്ടപ്രകാരം പണം വാങ്ങാതെയാണ് വൃക്ക ദാനം ചെയ്തതെന്നാണ് പറയുന്നതെങ്കിലും പണം വാങ്ങിയാണ് വ്യക്തികള്‍ വൃക്കകൾ നൽകിയതെന്നും സംഭവത്തിൽ വാണിജ്യ ഇടപെടലുകൾ നടന്നതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം അവയവദാന നിയമ പ്രകാരം വിഷയത്തിൽ നടപടി എടുക്കാൻ കഴിയില്ലെന്നാണ് പോലീസ് നിലപാട്. ലഭിച്ച രണ്ട് പരാതികളിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെയായി നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഇതിനാൽ പോലീസിന് വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മാർച്ച് 4ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഇരു റിപ്പോട്ടുകളിലും വാദം കേൾക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button