ErnakulamNattuvarthaLatest NewsKeralaNews

ട്വന്റി20 പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ പിടിയിൽ

കിഴക്കമ്പലം: ട്വന്റി20 പ്രവർത്തകനെ മർദ്ദിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ പോലീസിന്റെ പിടിയിൽ. സൈനുദ്ദീൻ, ബഷീർ, അബ്ദുറഹ്മാൻ, അസീസ് എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ ശനിയാഴ്ച ട്വന്റി 20 യുടെ വിളക്കണയ്ക്കൽ പ്രതിഷേധ സമരത്തെ തുടർന്ന് വീടിന് സമീപമുള്ള റോഡിൽ വച്ചാണ് ദീപുവിനെ സിപിഎം പ്രവർത്തകർ അക്രമിച്ചത്. ദീപുവിനെ കൊലപ്പെടുത്തുമെന്ന് നാലുപേരും ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുരുഷന്മാരുമായുള്ള സീക്രട്ട് വീഡിയോസ് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്ന പെണ്ണിനെ വെടി എന്ന് വിളിക്കുമെന്നു യുവനേതാവ്

സിപിഎം പ്രവർത്തകരായ നാലു പേർ ചേർന്ന് മർദിച്ചതായി ചൂണ്ടിക്കാട്ടി ദീപൂവിന്റെ കുടുംബം പോലീസിൽ നൽകിയ പരാതിയേതുടർന്നാണ് സൈനുദ്ദീൻ, ബഷീർ, അബ്ദുറഹ്മാൻ, അസീസ് എന്നിവരെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ദീപുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button