KeralaLatest NewsNews

പൊലീസ് അറസ്റ്റു ചെയ്യുന്നതു തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ്: പ്രതിയും അഭിഭാഷകനും ചേർന്ന് ഒത്തുകളി

ഭാര്യയെ ചിരവകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന പേരിലാണ് പൊലീസ് കേസെടുത്തത്.

കൊച്ചി: പൊലീസ് അറസ്റ്റു ചെയ്യുന്നതു തടയാൻ പ്രതിയും അഭിഭാഷകനും ചേർന്നു വ്യാജ ഉത്തരവു ചമച്ചതായി ഹൈക്കോടതിയിൽ പ്രോസിക്യൂഷന്റെ പരാതി. ഹൈക്കോടതിയുടെ വെബ്സൈറ്റിൽ നിന്നു ലഭിച്ച കേസ് സ്ഥിതി വിവര രേഖയിൽ കൃത്രിമം നടത്തി വ്യാജ ഉത്തരവു ചമച്ചതായാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി പ്രശാന്ത് കുമാറും അദ്ദേഹത്തിന്റെ അഭിഭാഷകനുമാണ് തട്ടിപ്പ് നടത്തിയത്.

കേസ് സ്റ്റാറ്റസിന്റെ പിഡിഎഫ് ഫയൽ ഡൗൺലോഡു ചെയ്‌ത ശേഷം കൃത്രിമ മാറ്റങ്ങൾ വരുത്തിയാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായത്. പ്രതിക്കെതിരെ നടപടി പാടില്ലന്ന് ഇവർ കേസ് സ്റ്റാറ്റസിൽ രേഖപ്പെടുത്തി. തിരുവനന്തപുരം കരമന പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രശാന്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണയിൽ ഇരിക്കെയാണ് ഇത്. തട്ടിപ്പു ബോധ്യപ്പെട്ടതോടെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

Read Also: സിപിഎം രാഷ്ട്രീയഭീകര സംഘടന: കെ സുധാകൻ

ഭാര്യയെ ചിരവകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന പേരിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് കഴിഞ്ഞ മാസം ജനുവരി 20ന് ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തൊട്ടടുത്ത ദിവസം കേസ് പരിഗണിച്ച കോടതി, വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടി. തുടർന്നു കേസ് പരിഗണിച്ചിരുന്നില്ല. ഇതിനിടെ ഫെബ്രുവരി 12ന് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരുമണിയോടെ അഭിഭാഷകൻ സ്റ്റേഷനിലെത്തി ഇയാളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട് എന്നു കാണിച്ച് കേസ് സ്റ്റാറ്റസ് രേഖ കാണിക്കുകയായിരുന്നു.

വാട്സാപ് വഴി രേഖ അഭിഭാഷകൻ പൊലീസിനു കൈമാറുകയും ചെയ്തു. കേസിൽ പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി അതുവരെ അറസ്റ്റു പോലെയുള്ള നടപടികൾ പാടില്ലെന്നു വിലക്കിയിട്ടുണ്ട് എന്നാണ് വിശദീകരിച്ചത്. എന്നാൽ പൊലീസ് ഈ രേഖകളുമായി പ്രോസിക്യൂഷനെ ബന്ധപ്പെട്ടപ്പോഴാണ് രേഖ വ്യാജമാണെന്നു കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button