ThiruvananthapuramLatest NewsKeralaNattuvarthaNews

നാളെ ആറ്റുകാൽ പൊങ്കാല: മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച് സർക്കാർ, നിരസിച്ച് ട്രസ്റ്റ്

ക്ഷേത്രപരിസരത്ത് 1500 പേർക്ക് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ട് ഉള്ളതായി ട്രസ്റ്റ് അറിയിച്ചു.

തിരുവനന്തപുരം: നാളെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്ന് ട്രസ്റ്റ് അറിയിച്ചു.

Also read: മതപരിവർത്തനത്തിന് നിർബന്ധിതയായി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു

തുടർച്ചയായി ഇത് രണ്ടാമത്തെ വർഷമാണ് പൊങ്കാല വീടുകളിൽ ഒതുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല ഇടുന്നത്. ക്ഷേത്രപരിസരത്ത് 1500 പേർക്ക് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ട് ഉള്ളതായി ട്രസ്റ്റ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. പൊങ്കാലയിൽ ആൾക്കാർ ഒത്തുകൂടിയാൽ വീണ്ടും രോഗവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യം വിലയിരുത്തിയാണ് പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം മതിയെന്ന് ട്രസ്റ്റ് തീരുമാനിച്ചത്.

ക്ഷേത്രത്തിൽ നിന്ന് പൊങ്കാല നിവേദിക്കുന്നതിനായി നേരത്തെ പൂജാരിമാരെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ഈ രീതിയിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 9.50 നാണ് പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നത്. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തി. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുക. പൊങ്കാലക്കുള്ള ഒരുക്കങ്ങൾ മന്ത്രിമാരുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button