ചെങ്ങന്നൂർ: പത്തുവയസിൽ താഴെയുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതി കാമുകനൊപ്പം അറസ്റ്റിൽ. മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടിൽ അഞ്ജന (35), ചെങ്ങന്നൂർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി വീട്ടിൽ കെ.ആർ. സുജിത്ത് (36) എന്നിവരാണ് അറസ്റ്റിലായത്.
ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന അഞ്ജന കഴിഞ്ഞ 11ന് പുലർച്ച രണ്ടിനാണ് സുജിത്തിനൊപ്പം പോയത്. അഞ്ജനയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്തിരുന്നത്. ഇയാൾ 11-ന് പുലർച്ച 4.45-ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് അഞ്ജന മറ്റൊരാളോടൊപ്പം പോയത് അറിഞ്ഞത്. ഇരുവരും പഠനകാലം മുതൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
Read Also : അജിത് ഡോവലിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആളെ പിടികൂടി
ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് എസ്.ഐ എസ്. രാജേഷ്, സീനിയർ സി.പി.ഒ ബാലകൃഷ്ണൻ, വനിത സിവിൽ പൊലീസ് ഓഫിസർ മായാദേവി എന്നിവർ ചേർന്ന് പിടികൂടിയത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.
Post Your Comments