ലക്നൗ: കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ലെന്ന് വ്യക്തമാക്കി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത് എത്തി. യുപിയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് മറ്റൊരു കേരളമോ പശ്ചിമ ബംഗാളോ ആയിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിലും ബംഗാളിലും നിരവധി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കം. ചില അരാജകത്വവാദികള്‍ യുപിയില്‍ വന്ന് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ നോക്കുകയാണ്. അതുകൊണ്ട് ജനങ്ങളോട് ജാഗ്രതയുള്ളവരായിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’, യോഗി വ്യക്തമാക്കി.
അതേസമയം, ലോകം മാതൃകയായി കാണുന്ന കേരളത്തിനൊപ്പമെത്താന്‍ യു.പിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകുമെന്നാണ് യോഗി ആദിത്യനാഥിന് മറുപടിയായി മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
Post Your Comments