KozhikodeNattuvarthaLatest NewsKeralaNews

ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് രാസവസ്തു കുടിച്ച കുട്ടികൾക്ക് മാരകമായി പൊള്ളലേറ്റു: കുടിച്ചത് ആസിഡ് എന്ന് സംശയം

കോഴിക്കോട്: മദ്രസ പഠനയാത്രയുടെ ഭാഗമായി കോഴിക്കോട്ട് എത്തിയ രണ്ടു കുട്ടികൾക്ക് രാസവസ്തു കുടിച്ച് മാരകമായി പൊള്ളലേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടതു വിൽക്കുന്ന പെട്ടിക്കടയിൽനിന്നാണ് ഇവർക്ക്‌ അപകടം പറ്റിയത്. കടയിലെത്തിയ കുട്ടികൾ ഉപ്പിലിട്ടത് വാങ്ങുകയും തുടർന്ന് എരിവ് അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്തിരുന്ന കുപ്പിയിലെ ലായനി വെള്ളം ആണെന്ന് കരുതി എടുത്തു കുടിക്കുകയുമാണ് ചെയ്തത്.

Also Read:17കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയായ കന്യാസ്ത്രീയെ പൊന്നാടയണിച്ച് സ്വീകരിച്ചു : എംഎല്‍എ പ്രതിക്കൂട്ടില്‍

ലായനി കുടിച്ച കുട്ടിയുടെ വായ പൊള്ളിയതോടെ ഈ കുട്ടി ഛർദ്ദിക്കുകയും അത് തൊട്ടടുത്ത് നിൽക്കുന്ന കുട്ടിയുടെ ദേഹത്തുപറ്റുകയുമായിരുന്നു. തുടർന്ന് രണ്ടുപേർക്കും പൊള്ളലേറ്റു. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണു പൊള്ളലേറ്റത്.

അതേസമയം, കോഴിക്കോട് ജില്ലയിലും മറ്റും ഉപ്പിലിട്ടവ പെട്ടെന്ന് പാകമാകാൻ ആസിഡ് മറ്റും ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. അത്തരത്തിൽ എന്തെങ്കിലും ലായനി ആകാം കുട്ടികൾ കുടിച്ചത് എന്ന നിഗമനത്തിലാണ് അധികൃതർ.

shortlink

Post Your Comments


Back to top button