ചെന്നൈ: നിര്‍ബന്ധമായി മതം മാറ്റത്തിന് പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് 17 കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ കന്യാസ്ത്രീയെ പൊന്നാടയണിച്ച് സ്വീകരിച്ച് എംഎല്‍എ. കേസിലെ മുഖ്യപ്രതി സാഗയ മേരിയെ സ്വീകരിക്കാനെത്തിയത് ഡിഎംകെ എംഎല്‍എ ഇനിഗോ ഇരുദയരാജ് ആണ്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതയായ സാഗയ മേരിയെ എംഎല്‍എ സ്വീകരിച്ചത്. ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ എത്തിയായിരുന്നു സ്വീകരണം.
Read Also : ഇന്ത്യയിലെ സ്ത്രീകള്‍ക്ക് മുഖ്യമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം നൽകുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ
കന്യാസ്ത്രീയെ പൊന്നാടയണിയിച്ച് സ്വീകരിച്ച ചിത്രങ്ങള്‍ എംഎല്‍എ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സാഗയ മേരി സ്വയം ത്യാഗം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. മതസൗഹാര്‍ദത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നീതി വിജയിക്കുമെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഇതിന് പിന്നാലെ ഡിഎംകെ എംഎല്‍എക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ജനുവരി 31നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് കേസ് സിബിഐക്ക് കൈമാറിയത്. 17-കാരിയായ പെണ്‍കുട്ടി ജനുവരി 19നായിരുന്നു വിഷം കഴിച്ച് മരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീ സാഗയ മേരി നിരന്തരമായി തന്നെ പീഡിപ്പിച്ചിരുന്നുവെന്നും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നതായും മരിക്കുന്നതിന് മുമ്പ് കുട്ടി വെളിപ്പെടുത്തിയിരുന്നു
Post Your Comments