കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്തിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അലി ഫഹദ് മുദഫുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ അക്രഡിറ്റേഷൻ, വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം, പരീക്ഷാ സംവിധാനത്തിലെ നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
Read Also: ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്ന്: അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യ
വിദ്യാഭ്യാസ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകൾ വർധിപ്പിക്കുന്നതും ചർച്ചാ വിഷയമായി.
Post Your Comments