റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിന് നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 2,227 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,469 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.
Read Also: യുഎഇയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം : യുഎസ് യുദ്ധവിമാനങ്ങള്‍ അബുദാബിയില്‍
7,30,614 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,95,420 പേർ രോഗമുക്തി നേടി. 8,974 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 1,016 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 5,95,66,101 കോവിഡ് വാക്സിൻ ഡോസുകൾ സൗദിയിൽ ഇതുവരെ വിതരണം ചെയ്തു.
Post Your Comments