![](/wp-content/uploads/2022/02/aswin.jpg)
ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വടക്കൻ മൈനാഗപ്പള്ളി വൃന്ദാവനത്തിൽ അശ്വിൻ (21) ആണ് പിടിയിലായത്.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച ശാസ്താംകോട്ട പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഐ.എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.പി. അനൂപ്, എസ്.ഐമാരായ സുരേഷ് കുമാർ, ആർ. ബിജു, സി.പി.ഒമാരായ ഷൺമുഖദാസ്, സുരാജ്, അനിത എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments