ErnakulamNattuvarthaLatest NewsKeralaNews

വീണ്ടും കറുത്തൊഴുകി പെരിയാര്‍

നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടർന്ന് എത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാർ സാമ്പിള്‍ ശേഖരിച്ചു

കളമശേരി: പെരിയാര്‍ ഇന്നലെ വീണ്ടും കറുത്തൊഴുകി. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് മാറ്റംകണ്ടത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടർന്ന് എത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാർ സാമ്പിള്‍ ശേഖരിച്ചു.

പരിശോധനാഫലം വന്നാൽ മാത്രമേ കാരണമറിയാനാകൂ എന്ന് ജീവനക്കാര്‍ വ്യക്തമാക്കി. അതേസമയം ജനുവരി 9-നും 10 നും എണ്ണപ്പാടയും കാര്‍ബണ്‍ തരികളും വന്നതിന്റെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. 2022 തുടങ്ങിയതിന് ശേഷം ഇത് നാലാം തവണയാണ് പെരിയാർ നിറംമാറി ഒഴുകുന്നത്.

Read Also : മദ്രസയിലെത്തുന്ന പെണ്‍കുട്ടികളോട് അശ്ലീലചുവയോടെ സംസാരം, അനാവശ്യമായി സ്പര്‍ശനം: അധ്യാപകന്‍ അറസ്റ്റില്‍

വെട്ടുകടവ്, മേത്താനം, വരാപ്പുഴപാലംവരെ പുഴ കറുത്തിരുണ്ടൊഴുകുകയാണ്. രണ്ടു നഗരസഭകളും സമീപ പഞ്ചായത്തുകളും പ്രമുഖ വ്യവസായ ശാലകളും കുടിവെള്ളത്തിന് ആശയിക്കുന്നത് പെരിയാറിനെയാണ്. ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളടക്കമുള്ള ബോട്ടുകളും മറ്റും കൊണ്ടു പോകുന്നതിനായി ഷട്ടര്‍ തുറന്നിട്ടതോടെ കെട്ടി കിടന്നിരുന്ന രാസവസ്തുക്കള്‍ കലര്‍ന്ന കരിനിറമുള്ള വെള്ളം കുത്തിയൊലിച്ച്‌ പുഴ നിറഞ്ഞൊഴുകുകയായിരുന്നു.

അതേസമയം ഇത് ആവര്‍ത്തിക്കാതിരിക്കാനും പെരിയാറിനെ രക്ഷിക്കാനും വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞിട്ടില്ലെന്നത് ആശങ്ക ഉയർത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button