നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാൻ പല വിദ്യകളുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും. ആയുര്‍വേദ വഴികള്‍ പൊതുവെ ദോഷം ചെയ്യാത്തവയുമാണ്. സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാനുള്ള ചില വഴികള്‍ ഇതാ.
ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും. നെല്ലിയ്ക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക് കറുപ്പു നിറം നല്‍കും. നെല്ലിയ്ക്ക കഴിയ്ക്കുന്നതും നെല്ലിയ്ക്കാ ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം നല്ലതാണ്.
സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടിയുടെ കറുപ്പ് തിരിച്ച് കിട്ടാന്‍ സഹായിക്കും. കുളിയ്ക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ മുടിയില്‍ പുരട്ടുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം തിരികെ ലഭിക്കും.
Post Your Comments