പാലക്കാട്: നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍. പാലക്കാട്-ആലത്തൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാരുടെ പക്കല്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഒന്‍പതു പേരാണ് പരിശോധനയില്‍ കുടുങ്ങിയത്.
ഡ്രൈവര്‍മാര്‍ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച പാന്മാസാല, പുകയില തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇതിനിടെ ലൈസെന്‍സില്ലാതെ ജോലി ചെയ്ത കണ്ടക്ടറെയും പിടികൂടി. കുഴല്‍മന്ദത്ത് രണ്ടു യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മോട്ടര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി 9.30 ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു.
Read Also: ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവം നിലവിൽ ടീമിലുണ്ട്: റെയ്ന
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ് , കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്.
Post Your Comments