പെരുമ്പാവൂര്‍: ജീവന്‍ വേണമെങ്കില്‍ മാറിക്കോടാ എന്ന രീതിയിലാണ് പല കെഎസ്ആര്‍ടിസി ബസുകളും പാഞ്ഞുവരുന്നത്. കെഎസ്ആര്‍ടിസും സ്വകാര്യ ബസുകളും റോങ് സൈഡിലൂടെ ഓവര്‍ടേക്ക് ചെയ്യുന്നതും സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ഇതിന്റെ പേരില്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടാകാറുമുണ്ട്. ജീവനില്‍ കൊതിയുള്ളതിനാല്‍ തന്നെ റോങ് സൈഡിലൂടെ വലിയ വാഹനങ്ങള്‍ വരുന്നത് കണ്ട് ചെറിയ വാഹനങ്ങള്‍ പേടിച്ച് വഴിമാറി കൊടുക്കുകയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു വീഡിയോയാണിപ്പോള്‍ ശ്രദ്ധനേടുന്നത്. റോങ് സൈഡിലൂടെ വന്ന കെഎസ്ആര്‍ടിസിയെ വകവയ്ക്കാതെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന ഒരു യുവതിയുടെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. റോങ് സൈഡിലൂടെ വന്ന കെഎസ്ആര്‍ടിസിക്ക് വഴിമാറി നല്‍കാതെ സ്‌കൂട്ടറില്‍ ഇരിപ്പുറപ്പിച്ച യുവതി എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
റോങ് സൈഡിലൂടെ കയറ്റിവന്ന ബസിന് യുവതി വഴി മാറി നല്‍കില്ലെന്ന് മനസിലായതോടെ പാടുപെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശരിയായ വശത്തുകൂടി ബസ് വളച്ചെടുത്ത് പോകുന്നതും വീഡിയോയില്‍ കാണാം. കെഎസ്ആര്‍ടിസി ബസിനെ മര്യാദ പഠിപ്പിച്ച യുവതി, ചാള്‍സ് ശോഭാരാജില്‍ മാത്രമേ ഇത്രയും ധൈര്യം ഞാന്‍ കണ്ടിട്ടുള്ളു തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം നടന്നത്. കൈയടിക്കെടാ എന്ന അടിക്കുറിപ്പോടെ സിനിമാ താരം ഉണ്ണി മുകുന്ദന്‍നും യുവതിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം റോഡിന്റെ വശങ്ങളില്‍ ഒരുപാട് സ്ഥലമുണ്ടായിട്ടും ബസിന് സൈഡ് നല്‍കാതിരുന്ന യുവതിയെ വിമര്‍ശിച്ചും ധാരാളം കമന്റുകളുണ്ട്.
https://www.facebook.com/IamUnniMukundan/videos/378080113128951/
Post Your Comments