തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ മാറ്റമില്ല. ഇന്ന് നാനൂറോളം ബസ് സര്‍വീസുകള്‍ മുടങ്ങുമെന്നാണ് അനൗദ്യോഗിക കണക്ക്. അതേസമയം, ഇന്ന് ജോലിക്ക് കയറിയത് ഒരുവിഭാഗം ഡ്രൈവര്‍മാര്‍ മാത്രമാണ് ദിവസവേതനാടിസ്ഥാനത്തില്‍ ജോലിക്ക് കയറിയത്. സര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍ ഏകദേശം മൂന്ന് കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്ക് ഉണ്ടായെന്നാണ് കണക്ക്.
പത്ത് സര്‍വ്വീസുകള്‍ വരെ ഓരോ ഡിപ്പോയിലും മുടങ്ങുമെന്നാണ് വിവരം. ഇന്നലെ എഴുന്നൂറോളം സര്‍വീസുകള്‍ മുടങ്ങിയെന്നാണ് കണക്ക്. എന്നാല്‍ ആയിരത്തി ഇരുന്നൂറിലേറെ സര്‍വീസുകള്‍ മുടങ്ങിയതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിച്ചുകൊണ്ടാണ് കെഎസ്ആര്‍ടിസി ഈ പ്രതിസന്ധി മറികടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് പല ഡ്രൈവര്‍മാരും താല്പര്യം കാണിക്കുന്നില്ലെന്നാണ് വിവരം.
എന്നാല്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്ത അതെ ആളുകളെ തന്നെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിക്കെടുക്കുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്. ഇത് വീണ്ടും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമാകുമോ എന്നുള്ള ആശങ്കയും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പങ്കുവെക്കുന്നു.
യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ ബസുകള്‍ മുടങ്ങാതിരിക്കാന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments