കൊച്ചി: എം പാനല്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പട്ടിക നല്‍കണമെന്ന് ഹൈക്കോടതി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. പിഎസ്‌സി ലിസ്റ്റിലുള്ള ഡ്രൈവര്‍മാര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. കേസ് ഇനി പരിഗണിക്കുമ്പോള്‍ പട്ടിക സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.
അടുത്തിടെയാണ് പിഎസ്‌സി ലിസ്റ്റിലുണ്ടായിരുന്ന കണ്ടര്‍ക്ടര്‍മാരുടെ ഹര്‍ജി പരിഗണിച്ച് എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടത്. 4,071 താത്കാലിക കണ്ടക്ടര്‍മാരെയാണ് ഇതേത്തുടര്‍ന്ന് കോര്‍പ്പറേഷന് പിരിച്ചുവിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍മാരും കോടതിയെ സമീപിച്ചത്.
കണ്ടക്ടര്‍മാരെ പിടിച്ചുവിടാനുള്ള ഉത്തരവിന് കോര്‍പ്പറേഷന്‍ രണ്ടുമാസം സാവകാശം തേടിയെങ്കിലും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോടതി തള്ളിക്കളയുകയായിരുന്നു. പിന്നീട് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന കണ്ടക്ടര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ നിയമന ഉത്തരവ് നല്‍കുകയായിരുന്നു.
Post Your Comments