ദോഹ: കത്താറ കൾചറൽ വില്ലേജിലെ പീജിയൻ ടവറുകൾ പൊളിക്കുന്നു. സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പീജിയൻ ടവറുകൾ. ഉയർന്ന മാനദണ്ഡങ്ങളോടെ ടവറുകൾ പുനർ നിർമിക്കാനാണ് പൊളിക്കുന്നത്. നാളെ മുതൽ ടവറുകൾ പൊളിക്കാൻ ആരംഭിക്കും. കത്താറയിൽ 3 പീജിയൻ ടവറുകളാണുള്ളത്. അതേസമയം നിശ്ചിത എണ്ണം മാത്രമേ പൊളിച്ചു പുനർനിർമിക്കുകയുള്ളോ എന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
Read Also: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം കേന്ദ്രസര്‍ക്കാരിലേയ്ക്ക്
കത്താറ ജനറൽ മാനേജർ ഡോ.ഖാലിദ് അൽ സുലൈത്തിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് ടവറുകൾ പൊളിക്കുന്നത് സംബന്ധിച്ച അറിയിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഖത്തറിനെക്കുറിച്ചുള്ള ഫീച്ചറുകളിലെല്ലാം ഏറ്റവും കൂടുതൽ ഇടം നേടിയ ചിത്രങ്ങളിലൊന്ന് കത്താറയിലെ പീജിയൻ ടവറുകളുടേതാണ്.
Post Your Comments