ഇസ്ലാമാബാദ്: സാമ്പത്തികമായി തകര്‍ന്ന പാകിസ്താനോട് കഴിഞ്ഞ വര്‍ഷം എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സൗദി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് . പാകിസ്താന്‍ കടമെടുത്ത 3 ബില്യണ്‍ ഡോളര്‍ വായ്പ, നാല് ശതമാനം പലിശ നിരക്ക് ഉള്‍പ്പെടെ ഒരു വര്‍ഷത്തിനുള്ളില്‍ അടയ്ക്കാനാണ് സൗദി ആവശ്യപ്പെട്ടത്.
Read Also : പത്ത് വര്‍ഷമായി ഇന്റര്‍പോള്‍ തിരയുന്ന ലോകത്തിലെ കൊടും കുറ്റവാളി, ജിഹാദി വനിത സാമന്ത ലുത്ത്‌വെയ്റ്റ്
ഇതോടെ ഭീമമായ തുക തിരിച്ചടച്ച് ബാദ്ധ്യത തീര്‍ക്കാനുള്ള ശ്രമത്തിലാണ് പാകിസ്താനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കുറഞ്ഞു വരുന്ന വിദേശ നാണ്യ ശേഖരം മെച്ചപ്പെടുത്തുന്നതിനായാണ് പാകിസ്താന്‍ സൗദിയില്‍ നിന്ന് 3 ബില്യണ്‍ ഡോളര്‍ കടം വാങ്ങിയത്.
2021 ഒക്ടോബറിലാണ് പാകിസ്താനുള്ള സാമ്പത്തിക സഹായം വീണ്ടും ആരംഭിക്കാന്‍ സൗദി അറേബ്യ തീരുമാനമെടുക്കുന്നത്. ഇതിന്റെ ഭാഗമായി 3 ബില്യണ്‍ ഡോളര്‍ നിക്ഷേപവും 1.2 ബില്യണ്‍ മുതല്‍ 1.5 ബില്യണ്‍ വരെ മൂല്യം വരുന്ന എണ്ണ വിതരണവുമാണ് നടത്തിയത്. ഇതില്‍ 3 ബില്യണ്‍ ഡോളര്‍ പാകിസ്താന്‍ ഒരു വര്‍ഷത്തിനകം തന്നെ തിരികെ നല്‍കുമെന്ന് ഉറപ്പും നല്‍കിയിരുന്നു.
മൂന്ന് മാസം കൂടുമ്പോള്‍ നാല് ശതമാനം പലിശ നിരക്ക് എന്ന രീതിയിലാണ് പാകിസ്താന്‍ അന്ന് കടം വാങ്ങിയത്. അടുത്തിടെയാണ് പാകിസ്താന്‍ ധനമന്ത്രി സൗദിയില്‍ നിന്ന് വാങ്ങിയ കടത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
Post Your Comments