Latest NewsNewsIndia

രണ്ടല്ല, കഴിഞ്ഞ 35 വർഷമായി ക്ലാസിൽ ഹിജാബ് അനുവദനീയമല്ലായിരുന്നു: ഉഡുപ്പിയിലെ പ്രിൻസിപ്പൽ രുദ്ര ഗൗഡ വെളിപ്പെടുത്തുന്നു

ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ ആരംഭിച്ച ഹിജാബ് വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഹിജാബ് വിഷയം മനഃപൂർവ്വം വിവാദമാക്കുകയായിരുന്നുവെന്നും ഇത്രയും നാൾ ഇല്ലാതിരുന്ന പ്രശ്നം എന്ത്‌കൊണ്ടാണ് ഇപ്പോൾ പൊടുന്നനെ ഉണ്ടായതെന്നും പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ച ഉഡുപ്പി കോളേജിലെ പ്രിൻസിപ്പൽ രുദ്ര ഗൗഡ ചോദിക്കുന്നു. കഴിഞ്ഞ 35 വർഷമായി കോളജിലെ ക്ലാസ്മുറികളിൽ ഹിജാബ് അനുവദനീയമായിരുന്നില്ല എന്നാണു പ്രിൻസിപ്പൽ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

Also Read:ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് രാസവസ്തു കുടിച്ച കുട്ടികൾക്ക് മാരകമായി പൊള്ളലേറ്റു: കുടിച്ചത് ആസിഡ് എന്ന് സംശയം

വിദ്യാർത്ഥികൾക്ക് കോളജ് ഗേറ്റിനകത്ത് ഹിജാബ് ധരിച്ച് കയറാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ, ക്ലാസ്മുറിയിൽ മാത്രമായിരുന്നു ഇല്ലാതിരുന്നത്. ക്ലാസ്മുറിയിലും ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം കുട്ടികൾ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഗൗഡ പറയുന്നു. കുട്ടികളുടെ അഭ്യർത്ഥന, ഉന്നത അധികാരികളെ അറിയിക്കാമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കുകയായിരുന്നു. എന്നാൽ, ജനുവരി ഒന്നിന് കർണാടകയിലെ ഉഡുപ്പിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പിയു കോളേജിലെ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസ് മുറിയിൽ പ്രവേശനം നിഷേധിച്ചുവെന്ന ആരോപണം ഉയർന്നു. യഥാർത്ഥത്തിൽ വിവാദങ്ങളുടെ തുടക്കം എങ്ങനെയായിരുന്നുവെന്ന് ഇന്ത്യാ ടുഡേയുടെ നാഗാർജുൻ ദ്വാരകാനന്തുമായി നടത്തിയ അഭിമുഖത്തിൽ രുദ്ര ഗൗഡ വെളിപ്പെടുത്തുന്നു. അഭിമുഖം ഇങ്ങനെ:

1. ഡിസംബർ 31-ന്, ഹിജാബ് ധരിക്കാനുള്ള അനുമതി തേടി വിദ്യാർത്ഥികൾ നിങ്ങളെ കണ്ടു. അപ്പോൾ എന്താണ് സംഭവിച്ചത്?

അവരുടെ അഭ്യർത്ഥന ഞങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. വിഷയത്തിൽ കൃത്യമായ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ മുൻപ് വന്നത് പോലെ, ഹിജാബ് ഇല്ലാതെ ക്ലാസ്മുറിയിൽ വരണം എന്ന് അവരോട് പറഞ്ഞു.

2. വിദ്യാർത്ഥികൾ മാതാപിതാക്കളോടൊപ്പമാണോ അതോ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ)യുടെ പ്രവർത്തകർക്കൊപ്പമാണോ നിങ്ങളെ സമീപിച്ചത്?

ഡിസംബർ 27 ന് അവർ മാതാപിതാക്കളാണെന്ന് പരിചയപ്പെടുത്തിയവർക്കൊപ്പം വന്നു. ഞാൻ 12 വിദ്യാർത്ഥികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. രണ്ടാം ദിവസവും രക്ഷിതാക്കൾക്കൊപ്പമാണ് വന്നതെന്ന് അവർ പറഞ്ഞെങ്കിലും എനിക്ക് സംശയം തോന്നി. ചോദിച്ചപ്പോൾ കസിൻസ് എന്നാണ് അവർ പറഞ്ഞത്. മൂന്നാം ദിവസം സി.എഫ്.ഐ വക്കീലും സി.എഫ്.ഐ സ്റ്റുഡന്റ്സ് യൂണിയനും അവർക്കൊപ്പമെത്തി. നാല് വിദ്യാർത്ഥികൾക്ക് മാത്രം കാര്യങ്ങൾ ബോധ്യപ്പെട്ടില്ല. ബാക്കിയുള്ള വിദ്യാർത്ഥികൾ ക്ലാസ്മുറികളിലേക്ക് പോയി.

3. ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ വീണ്ടും നിങ്ങളുമായി ഇടപെട്ടോ?

മൂന്നാം ദിവസം ക്ലാസ്സിൽ വെച്ച് സിഎഫ്‌ഐ പ്രവർത്തകർ എന്നോട് വളരെ ദേഷ്യത്തോടെ സംസാരിച്ചു. കോളേജിൽ ഒരു അച്ചടക്കമുണ്ടെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. നിങ്ങളോട് സംസാരിക്കേണ്ട ആവശ്യമില്ലെന്നും ഞങ്ങൾ പെൺകുട്ടികളുടെ കുടുംബങ്ങളുമായി സംസാരിച്ചോളാമെന്നും ഞങ്ങൾ അവരെ അറിയിച്ചു. പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കണമെന്നും അവരെ മറ്റൊന്നിനും നിർബന്ധിക്കരുതെന്നും ഞങ്ങൾ അവരോട് അഭ്യർത്ഥിച്ചു.

4. കഴിഞ്ഞ രണ്ട് വർഷമായി ഈ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചിട്ടില്ല എന്നാണോ നിങ്ങൾ പറയുന്നത്?

രണ്ടല്ല, കഴിഞ്ഞ 35 വർഷമായി കോളേജിൽ ഹിജാബ് ഇല്ലായിരുന്നു. ഞങ്ങൾ ഹിജാബ് ധരിക്കാൻ അവർക്ക് അനുവാദം കൊടുത്തതാണ്, പക്ഷെ ക്ലാസ്മുറിയിൽ മാത്രം അതിന് വര്ഷങ്ങളായി അനുമതിയില്ല. ക്ലാസ് സമയങ്ങളിൽ, ഹിജാബ് ഇല്ലാതെ എല്ലാ വിദ്യാർത്ഥികളും ഒരേ യൂണിഫോമിൽ ആണ് ഇതുവരെ ഇരുന്നിട്ടുള്ളത്. ഡിസംബർ 27ന് ശേഷം മാത്രമാണ് ക്ലാസ് മുറിയിലും ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി അവർ രംഗത്ത് വരുന്നത്.

6. പെൺകുട്ടികളുടെ കുടുംബങ്ങളുമായി നിങ്ങൾ സംസാരിച്ചിട്ടുണ്ടോ?

എല്ലാവരോടും സംസാരിക്കുകയും കാര്യങ്ങൾ അവർക്ക് ബോധ്യപ്പെടുകയും ചെയ്തതാണ്. പക്ഷേ അവർ വളരെയധികം മുന്നോട്ട് പോയതിനാൽ, ഇനി അവർക്ക് തിരികെ വരാൻ കഴിയില്ലെന്ന് പറഞ്ഞു. എന്തെങ്കിലും ചെയ്യാൻ അവർ ഞങ്ങളോട് ഇങ്ങോട്ട് ആവശ്യപ്പെട്ടു. കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഞങ്ങൾ മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കൾ പറഞ്ഞിട്ടും അവർ കേൾക്കുന്നില്ലെങ്കിൽ, [പിന്നെ ആര് പറഞ്ഞാലാണ് കേൾക്കുക? ഇതിന് എന്തെങ്കിലും അർത്ഥമുണ്ടോ? നിങ്ങൾ പറഞ്ഞിട്ട് കേൾക്കുന്നില്ലെങ്കിൽ പുറത്തുള്ളവർ പറയുന്നത് കേൾക്കുകയാണെന്ന് ഞങ്ങൾ മാതാപിതാക്കളോട് പറഞ്ഞു.

7. വിദ്യാർത്ഥികൾ ക്യാംപസ് ഫ്രണ്ടിന്റെയോ മറ്റുള്ളവരുടെയോ സ്വാധീനത്തിലാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

സമീപകാല സംഭവവികാസങ്ങളും അവരുടെ പ്രസ്താവനകളും നോക്കുമ്പോൾ അങ്ങനെ തോന്നുന്നു. അവർ ഇപ്പോൾ നമ്മുടെ വിദ്യാർത്ഥികളെപ്പോലെ തോന്നുന്നില്ല.

ഉള്ളടക്കത്തിന് കടപ്പാട്: ഇന്ത്യാ ടുഡേ

shortlink

Related Articles

Post Your Comments

Related Articles


Back to top button