ഹിജാബ് വിഷയം ചർച്ചയാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന ഇന്ത്യയിലെ സ്ത്രീകൾക്ക് ആത്മവിശ്വാസം നലകുന്നതാണെന്ന് ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കുന്നു. സ്ത്രീയായും മുസ്ലിം സ്ത്രീയായും നില്‍ക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്ന് ഫാത്തിമ ദ ക്യൂ വിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. മുസ്ലിം സ്ത്രീയെ ഇരയായി ചിത്രീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പല നിയമങ്ങളും കൊണ്ടുവരുന്നത് മുസ്ലിം സ്ത്രീയെ മുന്‍നിര്‍ത്തിയാണെന്നും ഫാത്തിമ ആരോപിക്കുന്നു. തങ്ങൾക്ക് ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് ഹിജാബ് എന്നും അത് ധരിക്കാനോ വേണ്ടയോ എന്നത് തങ്ങളുടെ മാത്രം ചോയ്‌സ് ആണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കേരളം ഒരു മോഡലാണെന്ന് വ്യക്തമാക്കിയ ഫാത്തിമ, കേരളത്തില്‍ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള സാഹചര്യം ഉണ്ടെന്ന് പറയുന്നത് പോസ്റ്റീവ് ആയിട്ടുള്ള കാര്യമാണ് എന്നും പറയുന്നു. കർണാടകയിലെ ഹിജാബ് വിഷയത്തിൽ വളരെ കൃത്യമായ നിലപാട് സ്വീകരിച്ച കേരളം സ്റ്റുഡന്റ് പോലീസ് വിഷയത്തിൽ ഇരട്ടത്താപ്പ് ആണ് കാണിച്ചതെന്ന് ഫാത്തിമ ആരോപിക്കുന്നു. സ്റ്റുഡന്റ് പോലീസ് വിഷയം പുനഃപരിശോധിക്കാന്‍ സർക്കാർ തയ്യാറാവണം എന്നും ഇവർ ആവശ്യപ്പെടുന്നു.
Also Read:അയല്‍വാസിയായ വീട്ടമ്മ മിണ്ടുന്നില്ല: 47-കാരൻ വിഷം കഴിച്ച് ജീവനൊടുക്കി
‘ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്റും വളരെ മോശം നിലപാട് സ്വീകരിച്ചപ്പോള്‍, അതല്ല ഇതാണ് ഞ്ങ്ങളുടെ മതേതര മൂല്യമെന്നും കാഴ്ചപ്പാടെന്നും വിളിച്ച് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സാധിക്കുന്നത് പോസിറ്റീവാണ്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന, സമാധാനം നല്‍കുന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടെത്. നീതിക്ക് വേണ്ടി എങ്ങോട്ട് പോകുമെന്ന ചോദ്യമുണ്ട്. അഭയം തേടി പോകാന്‍ ഒരു ഇടമുണ്ട് എന്നുള്ള പോസിറ്റീവായിട്ടുള്ള സന്ദേശമാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്’, ഫാത്തിമ പറയുന്നു.
Post Your Comments