![](/wp-content/uploads/2022/02/whatsapp-image-2022-02-15-at-7.09.59-pm.jpeg)
കർണാടക: ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നും മകളെ തിരികെ കൊണ്ടുപോകുന്ന രക്ഷിതാവ്. കർണാടകയിലാണ് സംഭവം. വിദ്യാഭ്യാസത്തേക്കാൾ വലുത് ഹിജാബാണെന്ന് പറഞാണ് പെൺകുട്ടിയെ സ്കൂളിൽ നിന്നും പിതാവ് വിളിച്ചിറക്കിക്കൊണ്ട് പോയത്. കോടതി വിധി വന്നതിന് ശേഷം മാത്രമേ ഞാന്‍ എന്റെ മകളെ സ്‌കൂളിലേക്ക് കൊണ്ടുവരൂവെന്നും വിദ്യാഭ്യാസം പ്രധാനമാണ്, എന്നാല്‍ ഹിജാബ് ഞങ്ങള്‍ക്ക് അതിനേക്കാള്‍ വലുതാണെന്നും പിതാവ് പറഞ്ഞു.
Also Read:ദുബായ് എക്‌സ്‌പോ 2020: 136 ദിവസത്തിനിടെ സൗദി പവലിയൻ സന്ദർശിച്ചത് മൂന്ന് ദശലക്ഷം പേർ
ഇന്ത്യയിലുടനീളം ഹിജാബിനു വേണ്ടിയുള്ള സമരം നടക്കുന്നതിനിടയിലാണ് വീണ്ടും പുതിയ വിവാദങ്ങൾ ഉടലെടുക്കുന്നത്. സ്കൂളിൽ നിന്നും പെൺകുട്ടിയെ പിതാവ് വിളിച്ചിറക്കി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിശ്വാസമാണ് പ്രധാനം എന്നു പറഞ്ഞുകൊണ്ട് തന്നെയാണ് പെൺകുട്ടിയെ പിതാവ് വിളിച്ചിറക്കി കൊണ്ടു പോകുന്നത്.
അതേസമയം, ഹിജാബില്ലാതെ പരീക്ഷയെഴുതാൻ സമ്മതിക്കില്ല എന്ന അധികൃതരുടെ തീരുമാനത്തെ അനുകൂലിച്ച് ഇന്നലെ പെൺകുട്ടികൾ എക്സാം ഹാളിലേക്ക് ഹിജാബ് മാറ്റിവെച്ച് പോയിരുന്നു. ഈ വാർത്തയും വലിയതോതിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
Post Your Comments