തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടയുന്നു. ഹരി എസ് കര്‍ത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട എന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫായി ഹരി.എസ് കര്‍ത്തയെ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്. എന്നാല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നത് ചോദ്യം ചെയ്താണ് ഗവര്‍ണര്‍ സര്‍ക്കാരിന് മറുപടി നല്‍കിയത്.
Read Also : പത്ത് വര്‍ഷമായി ഇന്റര്‍പോള്‍ തിരയുന്ന ലോകത്തിലെ കൊടും കുറ്റവാളി, ജിഹാദി വനിത സാമന്ത ലുത്ത്‌വെയ്റ്റ്
‘രണ്ട് വര്‍ഷത്തിന് ശേഷം പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവെച്ച് ഇറങ്ങിയവരെല്ലാം ഇന്ന് വീണ്ടും പാര്‍ട്ടിയിലേയ്ക്ക് തിരികെ എത്തി പ്രവര്‍ത്തിക്കുന്നു. ഇത്തരം കാര്യങ്ങളോട് യോജിക്കാനാവില്ല’, ഗവര്‍ണര്‍ പ്രതികരിച്ചു.
‘സംസ്ഥാനത്തെ പേഴ്സണല്‍ സ്റ്റാഫ് നിയമന ചട്ടങ്ങളെ കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ നല്‍കുന്ന ഇത്തരം പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ തികച്ചും നാണംകെട്ട ഏര്‍പ്പാടാണ്. പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ചെലവിലല്ല’, ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments