AlappuzhaLatest NewsKeralaNattuvarthaNews

കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അപകടം : പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ​ഗുരുതര പ​രി​ക്ക്

പ​രി​ക്കേ​റ്റ​വ​രി​ൽ പൂ​ച്ചാ​ക്ക​ൽ സി​ഐ അ​ജ​യ് മോ​ഹ​നും ഉ​ൾ​പ്പെ​ടു​ന്നു

ആ​ല​പ്പു​ഴ: കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ​ഗുരുതര പ​രി​ക്ക്. വ​ള​വ​നാ​ട് ക​ല​വൂ​ർ കൊ​ച്ചു​പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടമുണ്ടായത്.

പ​രി​ക്കേ​റ്റ​വ​രി​ൽ പൂ​ച്ചാ​ക്ക​ൽ സി​ഐ അ​ജ​യ് മോ​ഹ​നും ഉ​ൾ​പ്പെ​ടു​ന്നു. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​റും ആ​ല​പ്പു​ഴ​യി​ൽ നി​ന്നും മ​ട​ങ്ങി വ​ന്ന സ്വി​ഫ്റ്റ് കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സ്വി​ഫ്റ്റ് കാ​റി​ലാ​ണ് സി​ഐ ഉ​ണ്ടാ​യി​രു​ന്ന​ത്.

Read Also : ഞാന്‍തന്നെ കടയ്ക്ക് തീ വച്ചു, ഇനി നാട്ടുകാര്‍ ഓടിവന്ന് തീ അണയ്ക്കൂ എന്നാഹ്വാനം! ഇടതുയൂണിയനുകൾക്കെതിരെ കെഎസ്ഇബി ചെയർമാൻ

അ​ജ​യ് മോ​ഹ​ന് കാ​ര്യ​മാ​യ പ​രി​ക്കു​ണ്ടെ​ന്നാ​ണ് സൂ​ച​ന. അ​ജ​യ് മോ​ഹ​നെ ആ​ദ്യം ചേ​ർ​ത്ത​ല​യി​ലെ ആ​ശു​പ​ത്രി​യി​ലും പിന്നീട് പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് കൊ​ച്ചി​യി​ലെ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. കൂ​ട്ടി​യി​ടി​ച്ച കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button