ബംഗളൂരു: ക്രമസമാധാനത്തിനു ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് ഹിജാബിനെ അനുകൂലിച്ച് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിൽ വാദം തുടരുന്നു. ഇന്ന് വിദ്യാർത്ഥിനികൾ കർണാടക ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ യൂണിഫോമിന് ചേരുന്ന നിറത്തിലെ ഇസ്ലാമിക ശിരോവസ്ത്രം യൂണിഫോമിനൊപ്പം ധരിക്കാൻ അനുവദിക്കണമെന്ന് അപേക്ഷ നൽകി.
ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഫുൾ ബെഞ്ചിലാണ് പെൺകുട്ടികൾ ഹർജി നൽകിയത്. ഉഡുപ്പിയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ പെൺകുട്ടികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദേവദത്ത് കാമത്ത് ആണ് ഈ ഹർജി നൽകിയിരിക്കുന്നത്.
മുസ്ലീം പെൺകുട്ടികൾക്ക് സ്കൂൾ യൂണിഫോം നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ സെൻട്രൽ സ്കൂളുകൾ അനുമതി നൽകുന്നുവെന്നും അത് ഇവിടെയും ചെയ്യാമെന്നും കാമത്ത് അവകാശപ്പെട്ടു.
അദ്ദേഹത്തിന്റെ വാദത്തിൽ, ശിരോവസ്ത്രം അനിവാര്യമായ ഒരു മതപരമായ ആചാരമാണ്, അതിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്’ എന്നും ചൂണ്ടിക്കാട്ടി.
Post Your Comments